Hanuman Jayanti 2024: ഹനുമാൻ സ്വാമിയുടെ അനു​​ഗ്രഹത്താൽ ഈ നാല് രാശിക്കാർക്കുണ്ടാകും സമ്പത്തും പുരോ​ഗതിയും

Hanuman favourite zodiacs: ഹിന്ദു കലണ്ടർ അനുസരിച്ച് ചൈത്ര മാസത്തിലെ പൌർണമി തിയതിയിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്.

  • Apr 14, 2024, 18:00 PM IST

ഈ വർഷം ഏപ്രിൽ 23ന് ആണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്.

1 /5

ഹിന്ദു വിശ്വാസത്തിൽ ഹനുമാൻ ജയന്തി വിശേഷദിവസമായി കണക്കാക്കുന്നു. ഈ വർഷം ഹനുമാൻ ജയന്തിയിൽ ഗ്രഹങ്ങളുടെ സംക്രമണം മൂലം നാല് രാശിക്കാർക്ക് സമ്പത്തും പുരോഗതിയും ഉണ്ടാകും.

2 /5

മേടം രാശിക്കാർക്ക് ഹനുമാൻ ജയന്തി ദിനം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. കേസ് സംബന്ധമായി അനുകൂല വിധി ഉണ്ടാകും. പ്രശ്നങ്ങൾ അവസാനിക്കും.

3 /5

മിഥുനം രാശിക്കാർക്ക് ജോലി സ്ഥലത്ത് പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കും. ബിസിനസുകാർക്കും അനുകൂല സമയമാണ്.

4 /5

വൃശ്ചിക രാശിക്കാർക്ക് ഹനുമാൻ ജയന്തി നല്ല ഫലങ്ങൾ നൽകും. കരിയറിൽ സുവർണാവസരങ്ങൾ ലഭിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുകൂല സാഹചര്യമാണ്. വ്യവസായികൾക്ക് ബിസിനസിൽ പുരോഗതിയുണ്ടാകും.

5 /5

കുംഭം രാശിക്കാർക്ക് ഹനുമാൻ ജയന്തിയിൽ സന്തോഷ വാർത്തയുണ്ടാകും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. വ്യാപാരികൾക്ക് മികച്ച സമയമായിരിക്കും. നിക്ഷേപം നടത്താൻ അനുകൂല സമയമാണ്.

You May Like

Sponsored by Taboola