Maha Shivratri 2024: ഹിന്ദുമതത്തിൽ ശിവരാത്രി വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ശിവ ഭക്തർ ശിവനെ ആരാധിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്താൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ കഴിയും
Lucky Zodiac: ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ദ്വാപരയുഗം ആരംഭിച്ചത് ശിവരാത്രി നാളിലാണെന്നും ആദ്യത്തെ ജ്യോതിർലിംഗവും ശിവരാത്രി നാളിലാണ് രൂപപ്പെട്ടതെന്നും വിശ്വാസമുണ്ട്.
ഈ വർഷത്തെ മഹാശിവരാത്രി 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. ഇത്തവണ ശിവരാതിരിയിൽ ജ്യോതിഷ പ്രകാരം വളരെ അപൂർവമായ യോഗമാണ് നടക്കാൻ പോകുന്നത്. ദ്വാപരയുഗം ആരംഭിച്ചത് ശിവരാത്രി നാളിലാണെന്നും ആദ്യത്തെ ജ്യോതിർലിംഗവും ശിവരാത്രി നാളിലാണ് രൂപപ്പെട്ടതെന്നും വിശ്വാസമുണ്ട്.
300 വർഷങ്ങൾക്ക് ശേഷമാണ് ഈ യോഗം നടക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ചില രാശിക്കാർക്ക് ശിവന്റെ കൃപ ലഭിക്കും. ശിവരാത്രി ദിനത്തിൽ പുലർച്ചെ 4:45 മുതൽ ദിവസം മുഴുവൻ ശിവയോഗം ഉണ്ടായിരിക്കും ഇത് രാത്രി 10:41 വരെ തുടരും.
മകരത്തിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേർരുന്നു അതുമൂലം ചന്ദ്രമംഗള യോഗവും ഉണ്ട്. കുംഭത്തിൽ ശുക്രൻ, ശനി, സൂര്യൻ എന്നിവയും മീനരാശിയിൽ രാഹുവും ബുധനും കൂടിച്ചേർന്ന് ത്രിഗ്രഹ യോഗവും രൂപപ്പെട്ടിട്ടുണ്ട്. ശിവരാതിയിൽ തിളങ്ങുന്ന ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം...
മേടം (Aries): മേട രാശിക്കാർക്ക് ഭോലേനാഥിന്റെ കൃപ എപ്പോഴുമുണ്ടാകും. ഈ രാശിക്കാർക്ക് ഈ ത്യന്തത്തിൽ സാമ്പത്തിക നേട്ടങ്ങളോടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനാകും. കരിയറിലെ പുരോഗതി, സ്ഥാനക്കയറ്റം എന്നിവ നടക്കും. വരുമാനവും വർധിക്കും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, നേതൃത്വപരമായ കഴിവ് വർദ്ധിക്കും, കരിയറിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, പുരോഗതിയുണ്ടാകും, ബിസിനസ്സിൽ നല്ല അവസരങ്ങൾ ലഭിക്കും അതിലൂടെ ധാരാളം ലാഭം നേടാൻ കഴിയും, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, നിക്ഷേപങ്ങൾ ലാഭം നൽകും ആരോഗ്യം നല്ലതായിരിക്കും.
മിഥുനം (Gemini): ഈ രാശിക്കാർക്ക് പരമശിവൻ്റെ അനുഗ്രഹമുണ്ടാകും. ബിസിനസുകാർക്ക് ഈ സമയം പുരോഗതിക്ക് സാധ്യതയുണ്ട്.ഒരു പുതിയ കരാർ ഒപ്പിടാനുള്ള സാധ്യതയുണ്ട്. ഇതിലൂടെ ഭാവിയിൽ ഒരുപാട് ഗുണം ഉണ്ടാകും. ബന്ധങ്ങളിൽ നേട്ടമുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന പണികൾ ശിവൻ്റെ അനുഗ്രഹത്താൽ ശരിയാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ഈ സമയം ഏറെ ഗുണം ലഭിക്കും. ഇവർക്ക് ധനനേട്ടത്തിനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവൃത്തികളിൽ ഏറെ നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. കടത്തിൽ നിന്ന് മുക്തി നേടുകയും ബാങ്ക് ബാലൻസ് വർദ്ധിക്കുകയും ചെയ്യും. പുതിയ വാഹനമോ വീടോ വസ്തുവോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ശിവ-പാർവതിയുടെ കൃപയാൽ നിങ്ങൾക്ക് എല്ലാവരോടുമുള്ള ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയും പ്രതേകിച്ചും ദാമ്പത്യം. പ്രണയ ജീവിതം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)