ജ്യോതിഷത്തിൽ ഓരോ രാശിക്കാരും പല തരത്തിലുള്ള സ്വഭാവ വിശേഷതകള്‍ നിറഞ്ഞവരാണ്. ആ സ്വഭാവവിശേഷങ്ങൾ നല്ലതോ ചീത്തയോ ആകട്ടെ അവയിലൂടെ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ പല രഹസ്യങ്ങളും എളുപ്പത്തിൽ അറിയാൻ കഴിയും. പലപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായി നിങ്ങളുടെ മുന്നിൽ നില്ക്കുന്ന പലരും ഉള്ളുകൊണ്ട് അങ്ങനെയായിരിക്കില്ല. അതായത് ചിലർക്ക് ചിലരുടെ സന്തോഷമോ വിജയമോ ഒന്നും ഇഷ്ടമാകില്ലയെന്ന് അര്‍ത്ഥം. അത്തരം രാശിക്കാരെകുറിച്ച് നമുക്കറിയാം. ഇവരില്‍ അസൂയ എന്ന വികാരം വളരെ കൂടുതലായിരിക്കും.
ഇടവം രാശിക്കാർ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കാതെ വരുമ്പോൾ അവരിൽ അസൂയ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, മറ്റുള്ളവരോട് അസൂയപ്പെടാനും അവരുടെ ഭാഗ്യത്തെ ശപിക്കാനും ഇവർ നിർബന്ധിതരാകുന്നു.
കന്നി രാശിക്കാർ വളരെ ദയയുള്ളവരാണെങ്കിലും ചിലപ്പോൾ അവർ അസൂയയുടെ ഇരകളായിത്തീരുന്നു. പൂർണതയുടെ കാര്യത്തിൽ ആരെങ്കിലും അവരെ മറികടക്കുമ്പോൾ മാത്രമാണ് ഇത് സംഭവിക്കുന്നത്.
വൃശ്ചിക രാശിക്കാർ മറ്റുള്ളവരോട് പെട്ടെന്ന് അസൂയപ്പെടുന്നവരാണ്. ഇത് എല്ലായിടത്തും അവര്‍ക്ക് തന്നെ മുന്നില്വരണമെന്ന അതിമോഹമാണ് കാരണം. ഇവരുടെ ഈ ആഗ്രഹം സഫലമാകാതെ വരുമ്പോൾ ഇത് ലഭിച്ചവരോട് ഇവര്‍ക്ക് അസൂയകൂടും. മാത്രമല്ല അവരെ പിന്നിലാക്കാനുള്ള തന്ത്രങ്ങൾ മെനയുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ രാശിക്കാരില്‍ നിന്നും ഒന്ന് അകന്നു നില്‍ക്കുന്നത് ഉത്തമം.
മകരം രാശിക്കാർ എപ്പോഴും അവരുടെ സന്തോഷത്തിനായി വളരെയധികം പരിശ്രമിക്കുന്നു. എന്നാൽ ആ സന്തോഷം ലഭിക്കാതെ വരുമ്പോൾ മറ്റുള്ളവരുടെ സന്തോഷം കണ്ട് അവരോട് അസൂയപ്പെടാതിരിക്കാൻ ഇവർക്കാവില്ല. പക്ഷെ അവരുടെ ഈ ഭാവങ്ങള്‍ മുഖത്ത് കാണില്ലയെങ്കിലും ഇവര്‍ക്ക് മറ്റുള്ളവരുടെ സന്തോഷവും വിജയവും സഹിക്കാൻ കഴിയില്ല.
ധനു രാശിക്കാർ മറ്റുള്ളവരുടെ വിജയത്തിൽ വളരെ അസൂയയുള്ളവരാണ്. അവർക്ക് തങ്ങളല്ലാതെ മറ്റാരെയും കാണാൻ കഴിയില്ല. ഈ ആളുകളുമായി നിങ്ങളുടെ സന്തോഷവും വിജയവും പങ്കിടുന്നത് വലിയ തെറ്റാണെന്ന് നിങ്ങള്‍ക്ക് മനസിലാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)