Navratri 2021: ദുർഗ്ഗാ ദേവിയുടെ ഈ 5 ക്ഷേത്രങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്, ദർശനം നടത്തുന്നതോടേ എല്ലാ ആഗ്രഹങ്ങളും നിറവേറും

Famous Devi Temple: ദുർഗ്ഗാ ദേവിയുടെ 9 രൂപങ്ങളുടെ ആരാധനയാണ് നവരാത്രി (Navratri) സമയത്ത് നടക്കുന്നത്.  ഒക്ടോബർ 7 ന് സ്ഥാപിക്കുന്ന ദുർഗ്ഗാ ദേവിയുടെ വിഗ്രഹങ്ങൾ ഒക്ടോബർ 15 ഒക്ടോബറിൽ നിമജ്ജനം ചെയ്യും. ഈ സമയത്ത് ഭക്തർ രാജ്യത്തെ പ്രശസ്തമായ ദേവീ ക്ഷേത്രങ്ങൾ (Famous Devi Temples) സന്ദർശിക്കാറുണ്ട്. കൊറോണ പകർച്ചവ്യാധി കാരണം ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തുന്ന നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ മഹാമാരി കഴിയുമ്പോൾ നിങ്ങൾ തീർച്ചയായും ഈ 5 പ്രശസ്ത ദേവീക്ഷേത്രങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കണം. ഇവിടെ ദേവിയെ സന്ദർശിക്കുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.

1 /5

ഇന്ത്യയുടെ വടക്ക് ഹിമാചൽ പ്രദേശിലെ കൻഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജ്വാലാ ദേവി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. സതിയുടെ നാവ് വീണ ദേവിയുടെ 51 ശക്തിപീഠങ്ങളിൽ ഒന്നാണിത്. ഭൂമിയിൽ നിന്ന് പുറപ്പെടുന്ന ജ്വാല എപ്പോഴും ഈ ക്ഷേത്രത്തിൽ ജ്വലിക്കുന്നു, അതിനാൽ ഇതിനെ ജ്വാല ദേവി ക്ഷേത്രം എന്ന് വിളിക്കുന്നു.

2 /5

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാമാഖ്യ ശക്തിപീഠം. 51 ശക്തിപീഠങ്ങളിൽ ഒന്നാമതാണ് ഇത്. ഇവിടെ സതീദേവിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് . വര്‍ഷത്തില്‍ മൂന്നു ദിവസം ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രം കൂടിയാണിത്. ദേവി രജസ്വലയാകുന്നുവെന്നാണ് ഈ സമയം അറിയപ്പെടുന്നത്.  ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ കല്ലില്‍ കൊത്തിയ യോനിയാണ്.

3 /5

നവരാത്രി നാളുകളില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു പ്രധാന ദുര്‍ഗ്ഗാ ക്ഷേത്രമാണ് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലെ നൈനാ ദേവി ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത് സതീ ദേവിയുടെ കണ്ണ് പതിച്ച ഇടമെന്ന നിലയിലാണ്.  ഇത് 51 ശക്തി പീഠങ്ങളിൽ ഒന്നാണ്.   

4 /5

കർണിമാതാ ക്ഷേത്രം ദേശ്നോക്കിലെ (Deshmok) ബിക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. ഇത് എലികളുടെ ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്.  ഈ ക്ഷേത്രത്തിൽ കുറഞ്ഞത് 25000 കറുത്ത എലികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എലികളുടെ ക്ഷേത്രമെന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും ഇതിന്റെ യഥാർത്ഥ പേര് കർനി മാതാ ക്ഷേത്രം എന്നാണ്.  ഈ വിശുദ്ധ എലികളെ കബാസ് എന്നാണ് വിളിക്കുന്നത്.

5 /5

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ദക്ഷിണേശ്വർ ക്ഷേത്രം.  ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ഇത് കൊൽക്കത്തയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളിൽ ഒന്നാണ്.  ഇവിടെ കാളിയുടെ മറ്റൊരു രൂപമായ ഭവതരിനിയുടെ പ്രതിഷ്ഠയുണ്ട്. 1855 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 

You May Like

Sponsored by Taboola