Maharaja Bhupinder Singh: 365 ഭാര്യമാർ, 88 മക്കൾ! സെക്സിന് മുമ്പ് കഴിക്കാൻ കുരുവിയുടെ തലച്ചോർ, മഹാരാജ ഭൂപീന്ദർ സിംഗിന്റെ ജീവിതം ആരെയും അമ്പരപ്പിക്കും

നിരവധി പ്രശസ്തരായ രാജാക്കൻമാരും ചക്രവർത്തിമാരുമെല്ലാം ഭരിച്ചിരുന്ന കാലത്തെ കുറിച്ച് നാം കേട്ടിട്ടുണ്ട്. 365 രാജ്ഞിമാരും 88 മക്കളുമുണ്ടായിരുന്ന ഒരു രാജാവിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

 

Maharaja Bhupinder Singh of Patiala: രാജാവായിരുന്ന ഭൂപീന്ദർ സിം​ഗ് എന്ന വ്യക്തിയുടെ ജീവിതത്തിൽ നിന്നുള്ള ചില രസകരമായ വസ്തുതകൾ ആരെയും അത്ഭുതപ്പെടുത്തും. മഹാരാജ ഭൂപീന്ദർ സിംഗിൻ്റെ ജീവിതത്തെക്കുറിച്ച് ദിവാൻ ജർമാനി ദാസ് തൻ്റെ 'മഹാരാജ' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.   

1 /10

പട്യാല സംസ്ഥാനത്തെ ഒരു രാജാവായിരുന്നു ഭൂപീന്ദർ സിംഗ്. 38 വർഷം പട്യാല ഭരിച്ച അദ്ദേ​ഹം ജീവിതം അത്യധികം ആഡംബരത്തോടെയും ആഘോഷത്തോടെയുമാണ് ആസ്വദിച്ചിരുന്നത്.  

2 /10

'മഹാരാജ' എന്ന പുസ്തകത്തിൽ പറയുന്നത് അനുസരിച്ച് രാജാവ് ആഘോഷങ്ങൾക്ക് വേണ്ടി ഒരു കൊട്ടാരം പണിതിരുന്നു. ഈ കൊട്ടാരത്തിൽ പ്രത്യേകമായി ഒരു നിയമം ഉണ്ടായിരുന്നു. അതനുസരിച്ച് ആളുകൾക്ക് വസ്ത്രമില്ലാതെ ഈ കൊട്ടാരത്തിൽ പ്രവേശിക്കാം. പട്യാല നഗരത്തിലെ ഭൂപേന്ദ്രനഗറിലേക്കുള്ള റോഡിൽ ബഹർദാരി ബാഗിന് സമീപമാണ് കൊട്ടാരം നിർമ്മിച്ചിരുന്നത്.     

3 /10

ഈ കൊട്ടാരത്തിൽ പ്രേം മന്ദിർ എന്നറിയപ്പെടുന്ന ഒരു മുറിയുണ്ടായിരുന്നു. ഈ മുറി മഹാരാജിന് പ്രത്യേകമായി മാത്രം സജ്ജീകരിച്ചതാണ്. രാജാവിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന ഈ മുറിയിലേയ്ക്ക് മറ്റാർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. ഒരേ സമയം 150 പേർക്ക് കുളിക്കാവുന്ന ഒരു നീന്തൽക്കുളം ഈ കൊട്ടാരത്തിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. രാജാവ് ഇവിടെ പല തരത്തിലും ആഘോഷങ്ങൾ നടത്തിയിരുന്നു. ഈ നീന്തൽക്കുളത്തിൽ രാജാവ് കുളിക്കാൻ പോകുമ്പോൾ പെൺകുട്ടികളെ നഗ്നരായി നിർത്തുമായിരുന്നുവത്രേ.   

4 /10

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മഹാരാജ ഭൂപീന്ദർ സിംഗിന് ആകെ 365 രാജ്ഞിമാരുണ്ടായിരുന്നു. രാജ്ഞിമാരുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘം ഈ കൊട്ടാരങ്ങളിൽ എപ്പോഴും ഉണ്ടായിരുന്നു. മഹാരാജാവിന് തൻ്റെ 10 ഭാര്യമാരിൽ നിന്ന് മാത്രം 83 കുട്ടികളുണ്ടായിരുന്നുവെന്നും അതിൽ 53 പേർ മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും പുസ്തകത്തിൽ പറയുന്നു.   

5 /10

മഹാരാജാവിൻ്റെ കൊട്ടാരത്തിൽ ദിവസവും 365 വിളക്കുകൾ കത്തിക്കുമായിരുന്നു. ഓരോ വിളക്കിലും 365 രാജ്ഞിമാരുടെ പേരുകൾ എഴുതിയിരുന്നു എന്നതാണ് പ്രത്യേകത. രാവിലെ കെടുത്തിയ വിളക്കിൽ രാജാവ് ആദ്യം പേര് വായിക്കുകയും രാത്രി രാജ്ഞിയോടൊപ്പം ചെലവഴിക്കുകയും ചെയ്യുമായിരുന്നുവെന്ന് പറയപ്പെടുന്നു.     

6 /10

കൊട്ടാരത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ, മേക്കപ്പ്, ആഭരണങ്ങൾ തുടങ്ങിയവയ്ക്ക് ഭൂപേന്ദ്ര സിംഗ് വിദഗ്ധരായ ആളുകളെ നിയോഗിച്ചിരുന്നു. സ്ത്രീകളെ ആകർഷകമാക്കാൻ അദ്ദേഹം വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈൻ ചെയ്യുമായിരുന്നു. മഹാരാജാവിനെ പ്രീതിപ്പെടുത്തുന്ന മേക്കപ്പിനാണ് അന്ന് ഊന്നൽ നൽകിയിരുന്നത്.   

7 /10

ഫ്രഞ്ച്, ഇംഗ്ലീഷ്, ഇന്ത്യൻ പ്ലാസ്റ്റിക് സർജൻമാരെയും സ്ത്രീകളുടെ ശരീരം അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ നിയമിച്ചിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇതിനായി ലബോറട്ടറി തന്നെ തുറന്നിരുന്നു. മഹാരാജാവിൻ്റെ മുറിയിൽ വികാര നിർഭരമായ കലാസൃഷ്ടികൾ നിർമ്മിച്ചു വെച്ചിരുന്നു. ആ കലാസൃഷ്ടികളിൽ ചിത്രീകരിച്ചിരിക്കുന്ന പ്രണയവും ലൈംഗിക ജീവിതവുമാണ് മഹാരാജയെ പ്രചോദിപ്പിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു.   

8 /10

മഹാരാജ ഭൂപേന്ദ്ര സിംഗ് ശാരീരികമായി ശക്തനായിരുന്നു. എന്നാൽ, ലൈം​ഗിക ഉത്തേജനത്തിനായി അദ്ദേഹം പലതരം മരുന്നുകൾ കഴിക്കാറുണ്ടായിരുന്നുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. മുത്ത്, സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നിവ ഉപയോഗിച്ച് ഇന്ത്യൻ ഡോക്ടർമാർ വിവിധതരം മരുന്നുകൾ തയ്യാറാക്കി അദ്ദേഹത്തിന് നൽകുമായിരുന്നു. ഒരിക്കൽ ചെറുതായി അരിഞ്ഞ കാരറ്റും കുരുവിയുടെ തലച്ചോറും മിക്‌സ് ചെയ്ത ഒരു മരുന്ന് ഇതിനായി തയ്യാറാക്കിയിരുന്നു.   

9 /10

ഡൊമിനിക് ലാപിയറും ലാറി കോളിൻസും അവരുടെ 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ ഭക്ഷണക്രമവും രൂപവും പരാമർശിച്ചിട്ടുണ്ട്. ഒരു ദിവസം 10 കിലോയോളം ഭക്ഷണം മഹാരാജാവ് കഴിച്ചിരുന്നതായി പറയപ്പെടുന്നു. രാവിലെ ചായ കുടിക്കുന്നതിനിടയിൽ രണ്ട് കോഴികളെ അദ്ദേഹം ഭക്ഷിക്കുമായിരുന്നത്രേ.   

10 /10

പ്രസിദ്ധമായ പട്യാല പെഗ് മഹാരാജ ഭൂപീന്ദർ സിങ്ങിൻ്റെ സമ്മാനമാണെന്ന് അധികം ആർക്കും അറിയില്ല. 44 റോൾസ് റോയ്‌സ് കാറുകൾ രാജാവിന്റെ പക്കലുണ്ടായിരുന്നുവെന്നും അതിൽ 20 കാറുകൾ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ഇന്ത്യയിൽ ആദ്യമായി സ്വന്തമായി വിമാനം സ്വന്തമാക്കിയ വ്യക്തിയാണ് മഹാരാജ ഭൂപീന്ദർ സിംഗ് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം.1910ൽ അദ്ദേഹം ബ്രിട്ടനിൽ നിന്നാണ് വിമാനം വാങ്ങിയത്. 

You May Like

Sponsored by Taboola