Swaminarayan Akshardham: ലോകത്തിലെ രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയില്‍; ചിത്രങ്ങള്‍

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ഇനി അമേരിക്കയില്‍. ന്യൂജേഴ്‌സിയിലാണ് സ്വാമി നാരായണ്‍ അക്ഷര്‍ഥാം ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്.

 

Swaminarayan Akshardham in US images: പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന ഖ്യാതിയും സ്വാമി നാരായൺ അക്ഷർഥാം ക്ഷേത്രത്തിനുണ്ട്. റോബിൻസ്‌വില്ലെ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒക്ടോബർ 8 ന് നടന്ന പ്രൗഢ ​ഗംഭീരമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തിരുന്നു. 

1 /7

ലോകമെമ്പാടും 10 ലക്ഷത്തിലധികം അനുയായികളുള്ള ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ (BAPS) വിഭാഗത്തിന്റെ സ്ഥാപകനാണ് ഭഗവാൻ സ്വാമിനാരായണൻ.

2 /7

191 അടി ഉയരത്തിൽ പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം 185 ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. 

3 /7

ക്ഷേത്ര നിർമ്മാണത്തിനായി ഇന്ത്യ, ബൾഗേറിയ, ഇറ്റലി, ഗ്രീസ്, തുർക്കി എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. 

4 /7

രാമായണം, മഹാഭാരതം തുടങ്ങിയവയിലെ കഥകളും നൃത്തരൂപങ്ങളുമെല്ലാം ക്ഷേത്രത്തിന്റെ ചുവരുകളിൽ കൊത്തി വെച്ചിട്ടുണ്ട്. 

5 /7

ക്ഷേത്രത്തിന്റെ സൗന്ദര്യവും ആത്മീയതയും അനുഭവിക്കാൻ എല്ലാ മത വിഭാ​ഗങ്ങളിലെയും ആളുകളെ സ്വാ​ഗതം ചെയ്തിട്ടുണ്ട്. 

6 /7

12,500 സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥ സേവനവും സമർപ്പണവും ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചു. 

7 /7

ക്ഷേത്ര നിർമ്മാണത്തിനായി 10 ദിവസം മുതൽ 5 വർഷം വരെ മാറ്റി വെച്ച സന്നദ്ധ പ്രവർത്തകരുണ്ട്. 

You May Like

Sponsored by Taboola