Sun Transit: സൂര്യന്റെ സംക്രമം അനുകൂലമായ രാശിക്കാർ ഇവർ; നിങ്ങളുടെ രാശിയേത്?

ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യൻ അറിയപ്പെടുന്നത്. ജൂൺ 15ന് സൂര്യൻ മിഥുനം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. വിജയത്തിന്റെയും ബഹുമാനത്തിന്റെയും ഗുണഭോക്താവായി സൂര്യനെ കണക്കാക്കുന്നു. മിഥുന രാശിയിൽ സൂര്യൻ സംക്രമിച്ചത് നാല് രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

 

1 /4

മേടം: സൂര്യന്റെ സംക്രമം മേടം രാശിക്കാർക്ക് അനുകൂലമാണ്. നിങ്ങളിൽ ധൈര്യം വളരും. യാത്രകൾ നിങ്ങൾക്ക് അനുയോജ്യമാണ്. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സാമ്പത്തികം ശക്തിപ്പെടും. നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. കരിയറിൽ നല്ല പുരോഗതി കൈവരിക്കും.   

2 /4

ചിങ്ങം: സൂര്യൻ മിഥുന രാശിയിൽ പ്രവേശിച്ചത് ചിങ്ങം രാശിക്കാർക്ക് നേട്ടങ്ങൾ നൽകുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇൻക്രിമെന്റിനൊപ്പം പ്രമോഷൻ ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കുന്നു. വിദേശയാത്ര സാധ്യമാണ്. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടം ലഭിക്കും. ഭാഗ്യം നിങ്ങളെ തേടിയെത്തും.   

3 /4

കന്നി: കന്നിരാശിക്കാർക്ക് സൂര്യന്റെ സംക്രമത്തോടുകൂടി സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തിയുണ്ടാകും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിക്കും. ആത്മീയതയിൽ താൽപ്പര്യമുണ്ടാകും.   

4 /4

കുംഭം: കുംഭം രാശിക്കാർക്ക് സൂര്യ സംക്രമ പ്രഭാവം നല്ലതാണ്. എല്ലാത്തിലും നിങ്ങൾ വിജയിക്കും. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും. ഈ സമയം ജീവനക്കാർക്ക് നല്ലതാണ്. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ക്രിയേറ്റീവ് മേഖലയിലുള്ളവർക്ക് ഈ സമയം നല്ലതാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola