Surya Favourite Zodiacs: സൂര്യ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, നിങ്ങളും ഉണ്ടോ?

Lucky Zodiac signs: സൂര്യ കൃപ എപ്പോഴും ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ ഉറപ്പായും പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്

Sun Favorite Zodiacs: ജ്യോതിഷത്തിൽ സൂര്യന് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യനെ പൊതുവെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം പരത്തുകയും ചെയ്യും.

1 /4

സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കും. സൂര്യൻ ചിങ്ങം രാശിയുടെ അധിപനാണ്. ഹിന്ദു കലണ്ടർ അനുസരിച്ച് ഞായറാഴ്ചയാണ് സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം. സൂര്യന്റെ മഹാദശ നടക്കുന്ന ജാതകർ ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം ലഭിക്കും.  ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് പിന്നെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.   ഇവർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശിക്കാരിൽ സൂര്യന്റെ കൃപ എപ്പോഴുമുണ്ടാകും.അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം...

2 /4

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ചിങ്ങം രാശിക്കാർക്ക് ജനനം മുതൽ നേതൃത്വഗുണമുണ്ട്. ഈ ആളുകൾ നിർഭയരും ധൈര്യശാലികളും ദൃഢനിശ്ചയമുള്ളവരുമാണ്. ഇത്തരം ആളുകൾ അതിമോഹമുള്ളവരും ധൈര്യശാലികളും ശക്തമായ ഇച്ഛാശക്തിയുള്ളവരുമാണ്. അവർക്ക് അതിശയകരമായ ആത്മവിശ്വാസമുണ്ട്, ഇത് അവരുടെ ബലഹീനതയായി മാറുന്നു. ചിങ്ങം രാശിക്കാർ ഞായറാഴ്ച സൂര്യന് ജലം അർപ്പിക്കുന്നത് ഉത്തമമാണ്.  

3 /4

മേടം (Aries): ചൊവ്വയാണ് മേട രാശിയുടെ അധിപൻ. ഈ ഗ്രഹം ജാതകരുടെ ജീവിതത്തിൽ ധൈര്യവും ഉത്സാഹവും കൊണ്ടുവരും . മേട രാശിക്കാർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇതൊരു കാരണമാകും. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഇവർ സൂര്യനെ ആരാധിക്കുന്നത് നല്ലതാണ്.

4 /4

ധനു (Sagittarius):  ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരാത്തവരാണിവർ. ധനു രാശിക്കാർ മഹത്വകാംക്ഷികളാണ്.  ഇവർ കഠിനപരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കുന്നു. ധനു രാശിക്കാർ ആത്മവിശ്വാസം നിറഞ്ഞവരാണ്. നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ദൗർബല്യം. ധനു രാശിക്കാർ സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും വളരെ നല്ല ഫലങ്ങൾ നൽകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola