കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് മുലപ്പാൽ പ്രധാനമാണ്. അമ്മമാർ കഴിക്കുന്ന ഭക്ഷണങ്ങൾ മുലപ്പാലിലെ പോഷകങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു.
മുലപ്പാൽ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണക്രമം പുലപ്പാലിൻറെ ഗുണത്തിൽ വലിയ പങ്ക് വഹിക്കുന്നു. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികളിൽ ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യത്തിന് പ്രധാനമാണ്. ഈ ഇലക്കറികളിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് മുലപ്പാൽ ഉത്പാദനം വർധിപ്പിക്കുന്നു.
മുലപ്പാൽ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഇത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് നൽകുന്നതിനും മുലപ്പാൽ വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ പ്രോട്ടീൻ, ആൻറി ഓക്സിഡൻറുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുലയൂട്ടുന്ന അമ്മമാർക്ക് ഗുണം ചെയ്യും. ഇത് മുലപ്പാൽ വർധിപ്പിക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കും.
വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് മുലപ്പാലിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
ഉലുവയിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു. ചായയിൽ ചേർത്തോ മറ്റ് ഭക്ഷണങ്ങളിൽ ചേർത്തോ ക്യാപ്സൂൾ രൂപത്തിലോ ഉലുവ കഴിക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)