Grey hair: നരച്ച മുടി കറുപ്പിക്കാം, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

നരച്ച മുടി സ്വാഭാവികമായി കറുപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

  • Jun 12, 2024, 13:15 PM IST
1 /9

നരച്ച മുടി വീണ്ടും കറുപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

2 /9

ബദാമിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചിൽ തടയാനും ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

3 /9

ബീറ്റാ കരോട്ടിൻ വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് തലയോട്ടിയിലെ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

4 /9

നെല്ലിക്കയിൽ വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യം മികച്ചതാക്കാനും അകാലനര തടയാനും സഹായിക്കുന്നു.

5 /9

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നരയെ തടയുകയും ചെയ്യുന്നു.

6 /9

പ്രോട്ടീൻ, വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് സാൽമൺ. ഇത് തലയോട്ടിയുടെ ആരോഗ്യം മികച്ചതാക്കാനും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കുന്നു.

7 /9

കെയ്ൽ, ചീര തുടങ്ങിയ ഇലക്കറികളിൽ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിനുകളായ എ, സി എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

8 /9

വാൽനട്ടിലെ കോപ്പറിൻറെ സാന്നിധ്യം മുടിയുടെ ആരോഗ്യം മികച്ചതാക്കാനും മുടിക്ക് തിളക്കം ലഭിക്കാനും സഹായിക്കുന്നു.

9 /9

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola