ക്രിക്കറ്റിലെ മാമാങ്കം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ബദ്ധ വൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റമുട്ടുമ്പോൾ. ചിരകാല വൈരികളായ ഇരു ടീമുകളും ഏറ്റമുട്ടുന്നത് മൂന്ന് വർഷത്തിന് ശേഷം ആദ്യമായിട്ടാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ദുബായിൽ വെച്ചാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലുമാണ് സംപ്രേഷണം. Image Courtesy : T20 World Cup Twitter
സൂപ്പർ താരങ്ങളില്ലെങ്കിലും എൽ-ക്ലിസിക്കോ എന്നും അഴകേറിയ ഫുട്ബോൾ പോരാട്ടങ്ങിൽ ഒന്നാണ്. മെസി ബാഴ്സ വിട്ടതിന് ശേഷമുള്ള ആദ്യ എൽ-ക്ലാസിക്കോ പോരാട്ടമാണിത്. ഇന്ത്യൻ സമയം വൈകിട്ട് 7.45ന് ബാഴ്സലോണയുടെ ഹോം ഗ്രൌണ്ടായ ക്യാമ്പ നൌവിൽ വെച്ചാണ് മത്സരം.
താരതിളക്കമാണ് ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോരാട്ടം. നഷ്ടപ്പെട്ട യുണൈറ്റഡിന്റെ പ്രതാപം ക്രിസ്റ്റ്യാനോയിലൂടെ നേടിയെടുക്കുക എന്ന് ലക്ഷ്യത്തോടെ ചെകുത്താന്മാർ ഇന്ന് ലിവർപൂളിനെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9ന് ഓൾഡ് ട്രഫോർഡിൽ വെച്ചാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലുമാണ് സംപ്രേഷണം.
തങ്ങളിൽ നിന്ന് കപ്പ് തട്ടിയെടുത്ത ഇന്റർ മിലാനെ ഒരു പാഠം പഠിപ്പിക്കുക എന്നി ലക്ഷ്യത്തോടെയാണ് യുവന്റസ് ഇന്നിറങ്ങുക. ഇന്ത്യൻഴ സമയം ഇന്ന് അർധ രാത്രിയിൽ 12.15നാണ് മത്സരം
വെറുതെ തമാശയായി കരുതാം. പക്ഷെ ശരിക്കും പറഞ്ഞാൽ ലീഗ് വണിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നാണ് ഇന്ന് നടക്കുന്നത്. മെസിയും നെയ്മറും ഉംബാപ്പയും തുടങ്ങി താരനിബിഡമായ PSG ഒളിമ്പിക് മാഴ്സെയെ നേരിടും. ഇതിൽ എന്ത് വാശി എന്ന് ചോദിച്ചാൽ കഴിഞ്ഞ സീസണിൽ ഇരു ടീമും ഏറ്റമുട്ടിയപ്പോൾ ഒരു ഗോളും 5 റെഡ് കാർഡും 14 മഞ്ഞ കാർഡുമാണ്. ബാക്കി ഇന്ന് കളത്തിൽ കാണാം