366 ദിവസങ്ങൾക്ക് ശേഷം സൂര്യൻ മിഥുന രാശിയിൽ സംക്രമിക്കാൻ പോകുന്നു. സൂര്യദേവൻ ബുധൻ്റെ രാശിയിൽ പ്രവേശിക്കുന്നത് മൂലം ചില രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും.
ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യൻ അറിയപ്പെടുന്നത്. ഇപ്പോൾ ഇടവം രാശിയിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. ജൂൺ 14ന് മിഥുന രാശിയിൽ പ്രവേശിക്കും.
സൂര്യൻ ഒരു രാശിയിൽ 1 മാസം വസിക്കുന്നു. അതിനാൽ എല്ലാ രാശിചിഹ്നങ്ങളുടെയും ചക്രം പൂർത്തിയാക്കാൻ 1 വർഷമെടുക്കും. സൂര്യൻ്റെ ശുഭസ്ഥാനം ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നൽകും.
ജൂൺ 14ന് മിഥുന രാശിയിൽ പ്രവേശിക്കുന്ന സൂര്യൻ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് നോക്കാം...
മിഥുനം: മിഥുനം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം ഗുണകരമാണ്. ബിസിനസിൽ പുരോഗതിയുണ്ടാകും. ജീവിത പങ്കാളിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നത് ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. കരിയറിൽ പ്രമോഷൻ ലഭിക്കും. ഐശ്വര്യം കൈവരും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്ര വേണ്ടിവരും.
കന്നി: കന്നി രാശിക്കാർക്ക് മിഥുന രാശിയിലെ സൂര്യൻ്റെ സംക്രമണം വളരെ ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലികൾ തുടങ്ങുന്നത് ശുഭകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)