Summer Tips: വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ കഴിക്കാം ജലസമൃദ്ധമായ പഴങ്ങൾ

വെള്ളം കുടിയ്ക്കുന്നതിനൊപ്പം ജലാംശം നിലനിർത്താൻ ഉയർന്ന അളവിൽ ജലാംശം അടങ്ങിയ പഴങ്ങളും മറ്റ് പലതരം പോഷകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. ശരീര താപനില നിയന്ത്രിക്കുക, സന്ധികൾ ലൂബ്രിക്കേറ്റ് ചെയ്യുക, അണുബാധ തടയുക, കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുക, അവയവങ്ങൾ ശരിയായി പ്രവർത്തിക്കുക തുടങ്ങിയവയ്ക്കെല്ലാം ജലാംശം അത്യാവശ്യമാണ്. പ്രത്യേകിച്ച് ചൂടു കൂടുമ്പോൾ നീർജലീകരണം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. വെള്ളം കുടിയ്ക്കുന്നതിനൊപ്പം ജലാംശം നിലനിർത്താൻ ഉയർന്ന അളവിൽ ജലാംശം അടങ്ങിയ പഴങ്ങളും മറ്റ് പലതരം പോഷകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

 

1 /5

ദഹനത്തിന് അത്യുത്തമമാണ് മാമ്പഴം. അവയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളുണ്ട്. അത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കൊളസ്ട്രോൾ കുറയ്ക്കാനും അവ സഹായിക്കുന്നു. 

2 /5

ആപ്പിൾ ഉപാപചയ പ്രവർത്തനങ്ങൾ, ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെയും പല്ലുകളും ചർമ്മത്തെയും ശക്തിപ്പെടുത്തുന്നു.

3 /5

ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഓറഞ്ചിനുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

4 /5

ഷമാമിൽ വൈറ്റമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗപ്രതിരോധത്തിന് പ്രധാനമാണ്. ഷമാമിലെ ഉയർന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ ബീറ്റാ കരോട്ടിൻ തിമിരം തടയുന്നതിനും കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

5 /5

തക്കാളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. തക്കാളിയിലെ ഉയർന്ന വിറ്റാമിൻ എ മാക്യുലർ ഡീജനറേഷൻ (കാഴ്ച നഷ്ടപ്പെടുത്തുന്നത്) തടയാൻ സഹായിക്കും. ഈ പഴത്തിന് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാനും ചർമ്മത്തിന്റെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.

You May Like

Sponsored by Taboola