Submarine INS Vagir: നാവികസേനയ്ക്ക് കരുത്ത് പകരാൻ ഐഎൻഎസ് വഗീർ- ചിത്രങ്ങൾ

അന്തർവാഹിനി ഐഎൻഎസ് വഗീർ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തു. കൽവാരി ക്ലാസ് അന്തർവാഹിനികളിലെ അഞ്ചാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് വഗീർ. ഇത് നാവികസേനയ്ക്ക് കരുത്ത് പകരാൻ സജ്ജമാണ്.

  • Jan 23, 2023, 14:16 PM IST
1 /5

കൽവാരി ക്ലാസ് അന്തർവാഹിനികളിലെ അഞ്ചാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വഗീർ തിങ്കളാഴ്ച ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തു.

2 /5

വ​ഗീർ എന്നാൽ ഇന്ത്യൻ സമുദ്രത്തിൽ കാണപ്പെടുന്ന ആക്രമണകാരിയായ ഒരു മത്സ്യമാണ്.

3 /5

ലോകത്തിലെ ഏറ്റവും മികച്ച സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്ന വ​ഗീറിന്റെ ആയുധ പാക്കേജിൽ മതിയായ വയർ-ഗൈഡഡ് ടോർപ്പിഡോകളും ശത്രുക്കളുടെ കപ്പലിനെ നിർവീര്യമാക്കാൻ പര്യാപ്തമായ ഉപരിതല മിസൈലുകളും ഉൾപ്പെടുന്നു.

4 /5

സ്വയം പ്രതിരോധത്തിനായി, ഇതിൽ അത്യാധുനിക ടോർപ്പിഡോ ഡികോയ് സംവിധാനമുണ്ടെന്ന് നാവികസേന അറിയിച്ചു.

5 /5

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിലാണ് ഐഎൻഎസ് വഗീർ കമ്മീഷൻ ചെയ്യുന്നത്.

You May Like

Sponsored by Taboola