Laddus for Bone Health: നിങ്ങളുടെ എല്ലുകൾക്ക് കാരിരുമ്പിന്റെ ശക്തി വേണോ..? ഈ സൂപ്പർ‌ 'ഹെൽത്തി ലഡ്ഡു' കഴിക്കൂ

മഞ്ഞുകാലത്ത് എല്ലുകളെ ബലപ്പെടുത്താൻ സ്വാദിഷ്ടമായ ഈ ഹെൽത്തി ലഡ്ഡുകൾ കഴിക്കൂ! സന്ധി വേദനയിൽ നിന്നും വീക്കത്തിൽ നിന്നും ആശ്വാസം ലഭിക്കും

അസ്ഥികളുടെ സാന്ദ്രത ജനിതകശാസ്ത്രം, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയുൾപ്പെടെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. നല്ല ഭക്ഷണക്രമവും വ്യായാമവും അസ്ഥികളുടെ സാന്ദ്രത സാധാരണ നിലയിലാക്കുകയും എല്ലുകൾക്ക് ബലവും ശക്തിയും നൽകുകയും ചെയ്യും. 

1 /7

ഇതിലൂടെ ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി പ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ കഴിയും. 

2 /7

നമ്മുടെ ഭക്ഷണത്തിൽ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ആരോഗ്യം സംരക്ഷിക്കും. പ്രോട്ടീൻ അമിനോ ആസിഡുകൾ നൽകുന്നു, ഇത് കൊളാജന്റെ നിർമ്മാണ ബ്ലോക്കുകളാണ്, അസ്ഥിയുടെ 50% വും ഇവയാണ്. അത് രൂപപ്പെടുത്താൻ സഹായിക്കുന്ന ചില ​ആരോ​ഗ്യകരമായ പലഹാരങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.     

3 /7

എള്ളുണ്ട: മഞ്ഞുകാലത്ത് എള്ള് കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിന് കുളിർമ നിലനിർത്താനും എല്ലുകളുടെയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും എള്ള് വളരെ നല്ലതാണ്.   

4 /7

ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു: എല്ലുകളുടെ ബലത്തിന് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ബദാം, കശുവണ്ടി, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഡ്ഡു കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തും. കൂടാതെ, ഇത് മനസ്സിനെ ശാന്തമാക്കുവാനും സഹായിക്കും.   

5 /7

മുതിര ലഡ്ഡു: ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും പ്രോട്ടീനുകളുടെയും നല്ല ഉറവിടമാണ് മുതിര. മുതിര പതിവായി പതിവായി കഴിക്കുന്നത് ദുർബലമായ എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. തണുപ്പുകാലത്ത് ഫ്ളാക്സ് സീഡ് ലഡ്ഡു കഴിക്കുന്നത് പ്രത്യേകിച്ചും നല്ലതാണ്.

6 /7

കടല മിഠായി: കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് കടല മിഠായി. ഉഴുന്ന് അല്ലെങ്കിൽ ശർക്കര ചേർത്തുണ്ടാക്കുന്ന മധുര പലഹാരം വളരെ പോഷകഗുണമുള്ളതാണ്. എല്ലുകളുടെ ബലം വർധിപ്പിക്കുന്നു. 

7 /7

മേൽപറഞ്ഞ പലഹാരങ്ങൾ എല്ലാം തന്നെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെങ്കിലും, അവ അമിതമായി കഴിക്കരുത്. പ്രത്യേകിച്ച്, പഞ്ചസാരയും കൊഴുപ്പും ഉള്ള ഭക്ഷണങ്ങൾ കൊളസ്ട്രോൾ, പ്രമേഹ രോഗികളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. (നിരാകരണം- ഈ ലേഖനം ഇൻറർനെറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായമായി കണക്കാക്കരുത്. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾക്ക് കാലതാമസം കൂടാതെ ഡോക്ടറെ സമീപിക്കുക. Zee മലയാളം ന്യൂസ് ഈ വിവരം സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola