Sreekanteswaram Sivakumar Elephant: ശ്രീകണ്ഠേശ്വരം ശിവകുമാറിന് വിട, ഗജരാജൻറെ അവസാന യാത്ര ചിത്രങ്ങളിൽ

രണ്ടുമാസം മുൻപ് ആനയ്ക്ക് കാലിൽ കുളമ്പ് രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് ക്ഷീണിച്ച് അവശനായ ശിവകുമാറിന് അന്നുമുതൽ ചികിത്സ നൽകി വരികയായിരുന്നു

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മേജർ കാന്തള്ളൂർ ശിവക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. 70 വയസ്സ് പ്രായമുണ്ട്. രണ്ട് മാസം മുൻപ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശിവകുമാറിന് ചികിത്സ നൽകിയിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം പ്രൗഢിയോടെയും അത്യധികം തലയെടുപ്പോടെയും നിറഞ്ഞു നിന്ന ശ്രീകണ്ഠേശ്വരം ശിവകുമാറിൻ്റെ വിയോഗത്തിലാണ് ആന പ്രേമികളും തലസ്ഥാനത്തെ ഭക്തരും. രണ്ടുമാസം മുൻപ് ആനയ്ക്ക് കാലിൽ കുളമ്പ് രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് ക്ഷീണിച്ച് അവശനായ ശിവകുമാറിന് അന്നുമുതൽ ചികിത്സ നൽകി വരികയായിരുന്നു

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola