Liver Health: കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്തും ഈ സു​ഗന്ധവ്യഞ്ജനങ്ങൾ

മനുഷ്യശരീരത്തിൽ സ്വയം ശുദ്ധീകരിക്കുന്ന ഒരേയൊരു അവയവമാണ് കരൾ. നമ്മൾ കഴിക്കുന്ന വസ്തുക്കളിലെ വിഷാംശം കരൾ ഇല്ലാതാക്കുന്നു. അതിനാൽ, കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് മികച്ചതാ‌ണ്.

  • Mar 19, 2023, 21:17 PM IST
1 /4

മല്ലി സത്തിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കുന്നു.

2 /4

കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്തുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇത് കരളിലെ ആരോഗ്യമുള്ള കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പിത്തരസത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.

3 /4

ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമാണിത്. ഇതിന് ആന്റി-ഏജിംഗ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. കുങ്കുമപ്പൂവ് കഷായം കരൾ എൻസൈമുകൾ വർധിപ്പിക്കുകയും വിഷവിമുക്ത പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. ഇതിന് ആന്റി കാർസിനോജെനിക്, ആന്റി മ്യൂട്ടജെനിക് ഗുണങ്ങളുണ്ട്.

4 /4

ജീരകം ദഹനവ്യവസ്ഥയെ സഹായിക്കുന്നു, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. മറ്റ് ഭക്ഷണങ്ങളുടെ സ്വാംശീകരണം പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റിഓക്‌സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.  

You May Like

Sponsored by Taboola