വിവിധ നിരത്തുകളിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പോലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അമിത വേഗത നിയന്ത്രിക്കാൻ റോഡുകളിൽ അത്യാധുനിക ക്യാമറകളും വേഗപരിധി ബോർഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് റോഡുകളിൽ വിവിധ വാഹനങ്ങളുടെ വേഗപരിധി പോലീസ് വ്യക്തമാക്കിയത്.
കാറുകൾ നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 85 കിലോമീറ്റർ സംസ്ഥാന പാത- 80 കിലോമീറ്റർ നാലുവരി പാത- 90 കിലോമീറ്റർ മറ്റു പാതകൾ- 70 കിലോമീറ്റർ
ഇരുചക്രവാഹനങ്ങൾ നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 60 കിലോമീറ്റർ സംസ്ഥാന പാത- 50 കിലോമീറ്റർ നാലുവരി പാത- 70 കിലോമീറ്റർ മറ്റു പാതകൾ- 50 കിലോമീറ്റർ
ഓട്ടോറിക്ഷ നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 30 കിലോമീറ്റർ ദേശീയ പാത- 50 കിലോമീറ്റർ സംസ്ഥാന പാത- 50 കിലോമീറ്റർ നാലുവരി പാത- 60 കിലോമീറ്റർ മറ്റു പാതകൾ- 40 കിലോമീറ്റർ
ലൈറ്റ് മോട്ടോർ വെഹിക്കിൾ (പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തവ) നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 85 കിലോമീറ്റർ സംസ്ഥാന പാത- 80 കിലോമീറ്റർ നാലുവരി പാത- 90 കിലോമീറ്റർ മറ്റു പാതകൾ- 60 കിലോമീറ്റർ
ലൈറ്റ് മോട്ടോർ വെഹിക്കിൾ (പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ) നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 65 സംസ്ഥാന പാത- 65 നാലുവരി പാത- 70 മറ്റു പാതകൾ- 60
മീഡിയം/ഹെവി (പാസഞ്ചർ വാഹനം) നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 40 കിലോമീറ്റർ ദേശീയ പാത- 65 സംസ്ഥാന പാത- 65 നാലുവരി പാത- 70 മറ്റു പാതകൾ- 60
മീഡിയം/ഹെവി (ഗുഡ്സ് വാഹനം) നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 40 കിലോമീറ്റർ ദേശീയ പാത- 65 സംസ്ഥാന പാത- 65 നാലുവരി പാത- 65 മറ്റു പാതകൾ- 60