Spadikam 4k | സ്ഫടികത്തിൽ സ്മിത കൊണ്ട് വന്ന ലുങ്കി കേരളത്തിൻറെ ആയിരുന്നില്ല; ഞാൻ അൽപ്പം വിഷമിച്ചു - ഭദ്രൻ പറഞ്ഞത്

1 /5

ഏഴിമല പൂഞ്ചോലയും സിൽക്ക്സ്മിതയും അതിന് വല്ലാത്തൊരു മാസ്മരികതയുണ്ട്. സ്ഫടികത്തിനെ ഹിറ്റാക്കിയതിൽ ആ പാട്ടിനും പങ്കുണ്ട്. സിൽക്ക്സ്മിത എന്ന താരത്തിനെ മലയാളികളുടെ പ്രിയപ്പെട്ട താരമാക്കിയ പാട്ട് കൂടിയായിരുന്നു അത്. 

2 /5

സ്ഫടികത്തിലെ സിൽക്ക്സ്മിതയുടെ അഭിനയം സംബന്ധിച്ച് ചില വസ്തുതകൾ സംവിധായകൻ ഭദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ ടൈംസ് ഓഫ്‌ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഭദ്രൻ പറഞ്ഞ വാക്കുകളാണ് വൈറലായത്.  

3 /5

അധികം ആരും കേൾക്കാത്ത കഥയായിരുന്നു ഇത്. ഇതുവരെ സിൽ്ക്ക്സമിതയുടെ അഭിനയത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാക്കിയ കഥാപാത്രം കൂടിയായിരുന്നു അത്

4 /5

ചിത്രത്തിലെ കഥാപാത്രമായ ലൈലക്ക് ലുങ്കിയും ബ്ലൗസുമായിരുന്നു വേഷം.എന്നാൽ അവൾ വാങ്ങിയ ലുങ്കി സിനിമയിലെ കഥാപാത്രത്തിന് പറ്റിയതല്ലായിരുന്നു. ഞാൻ അൽപ്പം വിഷമിച്ചു, ഞാൻ അവളുടെ സിനിമയിലെ കഥാപാത്രത്തിൻറെ സ്വഭാവം വിശദീകരിച്ചു.കറുത്തമ്മയെ വരെ മാതൃകയിൽ കാണിച്ചു-ഭദ്രൻ പറയുന്നു

5 /5

രാത്രി 9.30 ആകുമ്പോഴേക്കും വേഷവിധാനവുമായി തയ്യാറാവുമെന്ന് അവൾ ഉറപ്പുനൽകി," -രാത്രി 9.30ന് സിൽക്കിൻറെ കോസ്റ്റ്യൂമർ വന്ന് അവനെ അവളുടെ മുറിയിലേക്ക് ക്ഷണിച്ചു. "അവൾ  വസ്ത്രം ധരിച്ച് തയ്യാറായി നിന്നിരുന്നു, എൻറെ കഥാപാത്രത്തിന് പറ്റിയ വിധമായിരുന്നു അത്- ആ വേഷമാണ് സിൽക്ക് സ്ഫടികത്തിൽ തകർത്താടിയത്.

You May Like

Sponsored by Taboola