benefits of laughing: മനസ്സ് തുറന്ന് ചിരിച്ചോളൂ.... നേട്ടങ്ങൾ പിന്നാലെ പോരും

ചിരിക്കാൻ ഇനി മടി കാണിക്കേണ്ട. ചിരി നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.

ചിരിച്ചാൽ ആയുസ്സ് കൂടുമെന്ന് കേട്ടിട്ടില്ലേ? സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിയ്ക്കാകും. ചിരിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. അവ എന്തൊക്കെയെന്ന് നോക്കിയാലോ...

1 /6

ചിരി സ്ട്രസ് ലെവല്‍ കുറയ്ക്കാൻ സഹായിക്കുന്നു. തലച്ചോറിലെ ഫീല്‍ ഗുഡ് ഹോര്‍മോണ്‍സിന്റെ ഉല്‍പാദനം കൂടുകയും കോര്‍ട്ടിസോൾ പോലുള്ള സ്ട്രസ് ഹോര്‍മോണ്‍സിൻ്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു.  

2 /6

ശരീരത്തിലെ അധിക കലോറിയെ കുറയ്ക്കാൻ ചിരി സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിലൂടെ ശരീരഭാരവും കുറയുന്നു.  

3 /6

മനസ്സ് തുറന്ന് ചിരിക്കുന്നത് നല്ലൊരു വ്യായാമം കൂടിയാണ്. ചിരിക്കുന്നത് ശരീരത്തിലെ അവയവങ്ങളിൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു.    

4 /6

ചിരി ശരീരത്തിലെ എന്‍ഡോര്‍ഫിൻ്റെ ഉല്‍പാദനത്തെ കൂട്ടുകയും ഇത് വഴി പേശികളിലെ പിരിമുറുക്കവും വേദനയും കുറയ്ക്കുകയും ചെയ്യുന്നു.   

5 /6

അവയവങ്ങളിലേക്ക് ഓക്‌സിജന്‍ എത്തുന്ന അളവ് കൂട്ടുന്നതിലൂടെ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ചിരിക്ക് സാധിക്കും.  

6 /6

ചിരിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുകയും ആയുസ്സ് വർദ്ധിക്കുകയും ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola