ഈ അധോലോക ഡോണിനെ മനസിലായോ? അടിപൊളി മേക്കോവറെന്ന് സോഷ്യൽ മീഡിയ

സിനിമകളിൽ പാടിയും, റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും ഒക്കെ മാത്രമാണ് നമ്മൾ ജി വേണു​ഗോപാൽ എന്ന ​ഗായകനെ കണ്ടിട്ടുള്ളൂ. എന്നാൽ തന്റെ മറ്റൊരു കഴിവ് പുറത്തെടുക്കാൻ ഒരുങ്ങുകയാണ് ഈ ​ഗായകൻ. 

സ്റ്റാർ സിം​ഗർ എന്ന പരിപാടിയുടെ വിഷു സ്പെഷ്യൽ പ്രോ​ഗ്രാമിന്റെ ഭാ​ഗമായാണ് വേണു​ഗോപാലിന്റെ മേക്കോവർ. പരിപാടിയുടെ ജഡ്ജസ് മാത്രം അവതരിപ്പിക്കുന്ന സ്കിറ്റിൽ ഉണ്ണിയേട്ടൻ എന്ന പേരിൽ ബോംബെയിൽ നിന്നുള്ള ഒരു അധോലോക ഡോൺ ആയാണ് വേഷമിടുന്നത്. സ്കിറ്റിൽ അല്ലു അർജുന്റെ പുഷ്പ എന്ന് ചിത്രത്തിന്റെ സ്പൂഫ് ഡയലോ​ഗുകളുമുണ്ടാകും. മേക്കോവർ കണ്ടിട്ട് നടന്മാരായ ശങ്കർ, ജോയ് മാത്യൂ എന്നിവരുമായി സാമ്യമുണ്ടെന്നാണ് ചിത്രത്തിന് താഴെ കമന്റുകൾ വരുന്നത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola