ജ്യോതിഷത്തിൽ സമ്പത്തിൻ്റെയും ആഡംബര ജീവിതത്തിൻ്റെയും അധിപനാണ് ശുക്രൻ. ജൂൺ 18ന് ശുക്രൻ നക്ഷത്ര മാറ്റത്തിന് തയ്യാറെടുക്കുകയാണ്.
Shukra Nakshatra Parivartan lucky zodiacs: ശുക്രന്റെ നക്ഷത്ര മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിലാണ് വമ്പൻ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്.
ജ്യോതിഷ പ്രകാരം സന്തോഷം, ഐശ്വര്യം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത്. നാളെ (ജൂൺ 18 ന്) ശുക്രൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കും.
ശുക്രൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുന്നത് എല്ലാ രാശിക്കാരുടെയും തൊഴിൽ ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തും.
നാല് രാശിക്കാർക്ക് ശുക്രനക്ഷത്ര മാറ്റം ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി ഒഴിയുകയും ബാങ്ക് ബാലൻസ് വർധിക്കുകയും ചെയ്യും. ആ ഭാഗ്യ നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മേടം: ശുക്രൻ്റെ സംക്രമം മൂലം മേടം രാശിക്കാർക്ക് ബിസിനസിൽ ബമ്പർ ലാഭവും നിക്ഷേപത്തിൽ നിന്ന് ധാരാണം പണവും ലഭിക്കും.
ചിങ്ങം: ശുക്രനക്ഷത്ര സംക്രമണം ചിങ്ങം രാശിക്ക് തൊഴിൽ ജീവിതത്തിൽ മികച്ച വിജയവും പുതിയ ജോലി വാഗ്ദാനവും നൽകും. ഇവർക്ക് വളരെ പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.
തുലാം: തിരുവാതിര നക്ഷത്രത്തിലേയ്ക്കുള്ള ശുക്രൻ്റെ പ്രവേശനം തുലാം രാശിക്കാർക്ക് വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ബിസിനസ്സ് വിപുലീകരണത്തിന് നല്ല സമയമാണിത്.
മകരം: ശുക്രന്റെ നക്ഷത്ര സംക്രമണം മകരം രാശിക്കാർക്ക് വലിയ ഭാഗ്യം നൽകും. ഈ സമയത്ത് മകരം രാശിക്കാരുടെ സമ്പത്ത് അപ്രതീക്ഷിതമായി വർദ്ധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)