Captain Vikram Batraയുടെ കഥ പറയുന്ന Shershaah യുടെ പ്രദര്‍ശനം ആമസോണ്‍ പ്രൈം മില്‍ ആഗസ്റ്റ് 12 മുതല്‍ ആരംഭിച്ചു. അതിന് മുന്‍പായി ഡല്‍ഹിയില്‍ നടന്ന പ്രത്യേക സ്ക്രീനിംഗിൽ (Shershaah Screening) ക്യാപ്റ്റന്‍ വിക്രം ബത്രയുടെ കുടുംബവും ചിത്രം കാണുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.
ഷെർഷാ സ്ക്രീനിംഗിൽ (Shershaah Screening) പങ്കെടുക്കുന്നതിനായി അഭിനേതാക്കളായ കിയാര അദ്വാനിയും (Kiara Advani) സിദ്ധാർത്ഥ് മല്‍ഹോത്രയും (Sidharth Malhotra) ഡല്‍ഹിയില്‍ എത്തിയിരുന്നു. Vishnu Varadhan ആണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.
240 രാജ്യങ്ങളിലായാണ് ചിത്രം OTT പ്ലാറ്റ്ഫോം വഴി ചിത്രം റിലീസ് ചെയ്തിരിയ്ക്കുന്നത്.
കാർഗിൽ യുദ്ധ ( Kargil war) നായകൻ വിക്രം ബത്രയുടെ (Captain Vikram Batra) ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ സിദ്ധാർത്ഥ് മല്‍ഹോത്ര ക്യാപ്റ്റൻ ബത്രയായും അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരന്‍ വിശാലായും വേഷമിടുന്നു. കിയാര അദ്വാനി fianceയുടെ റോളില്‍ എത്തുന്നു.
1999ലെ കാർഗിൽ യുദ്ധകാലത്ത്, പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാൻ നിയോഗിക്കപ്പെട്ടത്, ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്. അസാമാന്യധൈര്യത്തിന്‍റെ പേരിൽ 'ഷേർഷാ' എന്ന വിളിപ്പേരുനേടിയ അദ്ദേഹം, ശത്രുക്കളെ അപ്രതീക്ഷിതമായി ആക്രമിക്കാനാണു തീരുമാനിച്ചത്. ശത്രു സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ്, ബത്ര ജീവൻവെടിഞ്ഞു. ഒന്നുകിൽ ഞാൻ ത്രിവർണ്ണപതാക ഉയർത്തിയിട്ടു തിരിച്ചുവരും അല്ലെങ്കിൽ അല്ലെങ്കിൽ അതു പുതച്ച്, തിരികെവരും. ഇതായിരുന്നു ബത്ര പോരാട്ടത്തിനിടയിൽ പറഞ്ഞത്.
ക്യാപ്റ്റൻ വിക്രം ബത്രയ്ക്ക് (Captain Vikram Batra)ഏറ്റവും വലിയ സൈനിക ബഹുമതിയായ പരമവീര ചക്ര (Param Vir Chakra) നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1999ലെ കാർഗിൽ യുദ്ധത്തിൽക്കാട്ടിയ വീരോചിതമായ സേവനത്തിനാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
1999ലെ കാർഗിൽ യുദ്ധകാലത്ത്, പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാൻ നിയോഗിക്കപ്പെട്ടത്, ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്
വിക്രമം ബത്രയുടെ ഇരട്ട സഹോദരനായ വിശാല്‍, അദ്ദേഹം യുദ്ധ മേഖലയിൽ നിന്ന് എഴുതിയ കത്തുകൾ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. " എന്‍റെ കയ്യക്ഷരം കാര്യമാക്കേണ്ട. ഞാൻ 17,200 അടി ഉയരത്തിലാണ്. ഇവിടെ നല്ല തണുപ്പാണ്," എന്നദ്ദേഹം കത്തിൽ പറയുന്നു.
1974 സെപ്റ്റംബർ 9ന് ഹിമാചല്‍ പ്രദേശിലെ ഗുജ്ജാർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ജി. എൽ. ബത്രയും ജയ്‌കമൽ ബത്രയുമായിരുന്നു. മാതാപിതാക്കൾ. 1996ൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്നു. മനേക്ഷാ ബറ്റാലിന്റെ ജസ്സോർ കമ്പനിയിലായിരുന്ന അദ്ദേഹംകരസേനയുടെ പതിമൂന്നാം ജമ്മു കശ്മീര്‍ റൈഫിൾസിൽ നിയമനംലഭിച്ചു. പിന്നീടദ്ദേഹം, ക്യാപ്‌റ്റൻ പദവിയിലേക്കുയർന്നു.
ഇരട്ട സഹോദരനായ വിശാല്‍ ബത്രയ്ക്കൊപ്പം ക്യാപ്റ്റൻ വിക്രം ബത്ര