Mangal Shani Yuti: ചൊവ്വ നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും
Shani Shukra Mangal Yuti: വളരെ ശുഭകരമായി മാറാൻ പോകുന്ന ശനി, ചൊവ്വ, ശുക്ര ഗ്രഹങ്ങളുടെ അപൂർവ സംയോഗം കുംഭത്തിൽ രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കുംഭ രാശിയിൽ മാർച്ച് 15 ന് സംക്രമിച്ചിരിക്കുകയാണ്.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കുംഭ രാശിയിൽ മാർച്ച് 15 ന് സംക്രമിച്ചിരിക്കുകയാണ്. ഇത് ഏപ്രിൽ 23 വരെ ഇവിടെ തുടരും. ശനിയും ശുക്രനും നേരത്തെതന്നെ കുംഭത്തിലുണ്ട്.
കുംഭത്തിൽ ശനി-ചൊവ്വ-ശുക്ര സംയോഗം സൃഷ്ടിക്കും. കുംഭ രാശിയിൽ ശനിയും ചൊവ്വയും കൂടിച്ചേരുന്നത് ഏകദേശം നൂറ്റമ്പത് വർഷങ്ങൾക്ക് ശേഷമാണ്.
ഈ സംയോഗം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിയിലുള്ളവർക്ക് ചൊവ്വയും ശനിയും ചേരുന്നത് വളരെയധികം ഗുണം നൽകും. ഈ സമയം ഇവർക്ക് കടങ്ങൾ, തർക്കങ്ങൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് മോചനം ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): മേട രാശിയുടെ അധിപൻ കൂടിയാണ് ചൊവ്വയാണ്. അതുകൊണ്ടുതന്നെ ചൊവ്വ, ശനി, ശുക്രൻ എന്നിവയുടെ സംയോഗം ഇവർക്ക് വളരെ അനുകൂലമായിരിക്കും. ഇതിലൂടെ ഇവർക്ക് വൻ ആനുകൂല്യങ്ങൾ ലഭിക്കും, തൊഴിൽരംഗത്ത് പുരോഗതി, ബിസിനസിൽ ലാഭം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. പഴയ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. എങ്കിലും കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക.
കന്നി (Virgo): ഈ ശനി ചൊവ്വ ശുക്ര സംഗമം കന്നി രാശിക്കാർക്ക് ശുഭകരമായിരിക്കും. ഇവർക്ക് കടത്തിൽ നിന്ന് മോചനം ലഭിക്കും ഇത് വലിയ ആശ്വാസം നൽകും. ശത്രുക്കളുടെ മേൽ വിജയസാധ്യത, ഭാഗ്യത്തിൻ്റെ പിന്തുണയോടെ ജോലിയിൽ വലിയ നേട്ടം ലഭിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. എങ്കിലും അപകട സാധ്യതയുള്ളതിനാൽ വാഹനം ശ്രദ്ധയോടെ ഓടിക്കുക.
ധനു (Sagittarius): ഈ രാശിക്കാർക്കും ശനി-ചൊവ്വ-ശുക്ര സംയോഗം ശുഭകരമായിരിക്കും. ചൊവ്വ ഇവരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. പ്രതിരോധം, പോലീസ്, രാഷ്ട്രീയം എന്നിവയിൽ സജീവമായ ആളുകൾക്ക് ഈ സമയം പ്രത്യേകിച്ചും അനുകൂലമായിരിക്കും. നിങ്ങളുടെ സ്ഥാനവും സ്വാധീനവും വർദ്ധിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും, ബാങ്ക് ബാലൻസ് വർദ്ധിക്കും, വിദേശയാത്രയ്ക്ക് സാധ്യത, ശക്തിയും വ്യക്തിപ്രഭാവവും ധനവും വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)