പേശികളുടെയും എല്ലുകളുടെയും ബലത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് പ്രോട്ടീൻ.
പേശികളുടെയും എല്ലുകളുടെയും ബലത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് പ്രോട്ടീൻ. മറ്റ് ശാരീരിക പ്രവർത്തനങ്ങളിലും പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നു.
100 ഗ്രാമിൽ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുള്ള സോയാബീൻ സസ്യാധിഷ്ഠിത പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ്.
വെള്ളക്കടലയിൽ 100 ഗ്രാമിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ബക്ക് വീറ്റ് ആട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 100 ഗ്രാമിൽ 13.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. 100 ഗ്രാമിൽ 17 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ക്വിനോവയിൽ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ക്വിനോവയിൽ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.