Shani Rahu Ketu Vakri 2023: ജ്യോതിഷ പ്രകാരം ജൂൺ 17 ന് ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ജ്യോതിഷമനുസരിച്ച്, ശനിയുടെ വക്രഗതി വളരെ അപകടകരമായി കണക്കാക്കപ്പെടുന്നു. അതേസമയം, രാഹു-കേതു ശനി എന്നിവയുടെ വക്രഗതി ഒട്ടുമിക്ക രാശികള്‍ക്കും പ്രതികൂല ഫലങ്ങൾ നൽകും
ശനിയുടെ വിപരീത ചലനം പല രാശിക്കാരിലും കോളിളക്കം സൃഷ്ടിക്കാറുണ്ട്. ജൂൺ 17 മുതൽ ശനി സ്വരാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് ഈ 4 രാശിയിൽ പെട്ടവരുടെ ഭാഗ്യം തെളിയിക്കും. എന്നാല്‍, ജൂൺ 17 ന്, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ വക്രഗതിയില്‍ സഞ്ചരിയ്ക്കുന്നത് ചില രാശിക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും. ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ പിന്നോക്ക ചലനംവരുന്ന 6 മാസത്തേക്ക് തുടരും. ആ സാഹചര്യത്തില്‍ അടുത്ത 6 മാസത്തേയ്ക്ക് ചില രാശിക്കാര്‍ക്ക് ഏറ്റവും മോശം സമയം പ്രതീക്ഷിക്കാം. അടുത്ത 6 മാസത്തേയ്ക്ക് ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്.
കര്‍ക്കിടക രാശി (Cancer Zodiac Sign) ജ്യോതിഷ പ്രകാരം, ഈ മൂന്ന് വലിയ ഗ്രഹങ്ങൾ പിന്നോക്കാവസ്ഥയിൽ വരുന്നത് കർക്കടക രാശിക്കാരെ പ്രത്യേകമായി സ്വാധീനിക്കും. ഈ സമയത്ത് വരവ് ചിലവുകൾ ശ്രദ്ധിക്കണം. ഈ സമയത്ത് വിവേകത്തോടെ പണം ചിലവഴിക്കേണ്ടത് ആവശ്യമാണ്. തൊഴിൽ ചെയ്യുന്നവർ അഹങ്കാരത്തിൽ നിന്ന് അകന്നു നിൽക്കണം. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മാത്രമല്ല, ഇത്തരക്കാർക്ക് ഓഫീസിൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ഇത് മാനസിക സമ്മർദ്ദവും വർദ്ധിപ്പിക്കും. ഈ സമയത്ത് സാമ്പത്തികവും ദുർബലമാകാം, കുടുംബവുമായുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
ചിങ്ങം രാശി (Leo Zodiac Sign) അടുത്ത 6 മാസം ഈ രാശിക്കാർക്ക് വളരെ വേദനാജനകമായിരിയ്ക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാൻ തോന്നില്ല. അതേസമയം, പുതിയ ജോലി ചെയ്യുന്ന ആളുകൾക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. നിക്ഷേപത്തിന് ഈ സമയം നല്ലതല്ല. അതുകൊണ്ട് ഏത് ഇടപാടിലും പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചിന്തിക്കുക. ഈ മൂന്ന് ഗ്രഹങ്ങളുടെ വക്രഗതി മൂലം സമ്മർദ്ദം ഉയർന്നതായിരിക്കും, അതിനാൽ നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ വർദ്ധിക്കും.
വൃശ്ചികം രാശി (Scorpio Zodiac Sign) ശനി, രാഹു, കേതു എന്നിവയുടെ വക്രഗതി വൃശ്ചിക രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഈ സമയത്ത്, ഈ രാശിക്കാർക്ക് വ്യക്തിജീവിതത്തിലും തൊഴിൽപരമായും തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്,അര്‍ത്ഥശൂന്യമായ സംഭാഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം സല്പേര് നഷ്ടപ്പെടും. സാമ്പത്തിക മേഖലയിൽ ചിലവുകൾ വർദ്ധിക്കും. എന്നിരുന്നാലും, പങ്കാളിയുടെ സഹായത്തോടെ നിങ്ങൾക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)