Parama Ekadashi 2023: ശനിയുടെ അശുഭ പ്രഭാവം അകറ്റാം, പരമ ഏകാദശിയിൽ ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം

Parama Ekadashi 2023:  ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്.  ഈ വര്‍ഷത്തെ  ശ്രാവണ്‍ മാസം അധിക മാസം ഉള്‍പ്പെടുന്നതാണ്. അതായത് ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍  60 ദിവസങ്ങള്‍ ആണ് ഉള്ളത്.  ഇത്തരത്തില്‍ അധിക മാസം ഉള്ള ശ്രാവണ്‍ മാസം ഏറെ ശുഭകരമാണ് എന്നാണ് പറയപ്പെടുന്നത്‌.  3 വർഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ അധികമാസം വരുന്നത്. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസങ്ങളും വളരെ പ്രത്യേകതയുള്ളതാണ്. 

ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തിലെ ഏകാദശിയും ഏറെ പ്രത്യേകതയുള്ളതാണ്. ശ്രാവണ്‍  മാസത്തിലെ ഏകാദശിയ്ക്ക് പരമ ഏകാദശി എന്നാണ് പറയുന്നത്. മഹാവിഷ്ണു കൃപ സന്തോഷം, ഭാഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ ഭക്തരുടെ മേല്‍ ചൊരിയുന്ന ഏകാദശിയാണ് പരമ ഏകാദശി. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടും ഒരിക്കലും ഉണ്ടാവില്ല. 

 

1 /6

വിശ്വാസം അനുസരിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാനുള്ള സുവർണ്ണാവസരമാണ് ആഗസ്റ്റ് 12 ന് ആചരിയ്ക്കുന്ന പരമ ഏകാദശി വ്രതം.  ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നും മരണാനന്തര മോക്ഷം ലഭിക്കുമെന്നും പറയപ്പെടുന്നു.  ഈ ദിവസം വ്രതമനുഷ്ഠിച്ച് ആത്മാർത്ഥമായി ആരാധിക്കുന്നതിലൂടെ ഒരാൾക്ക് ശിവൻ, ശനിദേവൻ, ശ്രീ ഹരി വിഷ്ണു, ഹനുമാൻ എന്നിവരുടെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. 

2 /6

 ഏകാദശി വ്രതം മഹാവിഷ്ണുവിനുള്ളതാണ്. ശനിയാഴ്ചയായതിനാൽ ഹനുമാന്‍റെയും ശനിദേവന്‍റെയും അനുഗ്രഹം ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ ദിവസം നാല് ദേവതകളുടെയും അനുഗ്രഹം പ്രത്യേകം ലഭിക്കുന്നതാണ്. ഈ ദിവസം ചെയ്യുന്ന ഈ നടപടികള്‍ നിങ്ങളുടെ വീട്ടിൽ ഒരിക്കലും പണത്തിനും ധാന്യത്തിനും ഒരു കുറവും ഉണ്ടാക്കില്ല. കൂടാതെ, ദുഃഖങ്ങൾക്കും  വിരാമമുണ്ടാകും.   

3 /6

ദുഃഖങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും മുക്തി നേടുന്നതിന്  പരമ ഏകാദശി ദിവസം ക്ഷേത്രത്തിലെ ആല്‍ മരത്തിന് സമീപം മഹാവിഷ്ണുവിനെ ആരാധിക്കുകയും വെള്ളം നനയ്ക്കുകയും ചെയ്യുക. മരത്തിന്‍റെ ചുവട്ടിൽ നെയ്യ് വിളക്ക് കത്തിക്കുക. അതേ സമയം ശനി ദേവിനും എണ്ണ വിളക്ക് തെളിയിക്കുക. ഈ പ്രതിവിധി  വ്യക്തിയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് മുക്തനാക്കുന്നു. മഹാവിഷ്ണുവും ബ്രഹ്മദേവനും ശിവനും ഇതിൽ സന്തോഷിക്കുന്നു. ശനിദേവന്‍റെ കൃപയാൽ ശനി ദശയുടെ ദോഷങ്ങള്‍ കുറയുന്നു.   

4 /6

മഹാവിഷ്ണുവിന്‍റെ കൃപയ്ക്കായി പരമ ഏകാദശിയിൽ ചെയ്യേണ്ടത് പരമ  ഏകാദശി ദിനത്തിൽ മഹാവിഷ്ണുവിന് മഞ്ഞപ്പൂക്കൾ, മഞ്ഞൾ, മഞ്ഞ ചന്ദനം,  ലഡ്ഡു, വാഴപ്പഴം എന്നിവ സമർപ്പിക്കുക. ഇതോടൊപ്പം കുങ്കുമപ്പൂവ് പാലിൽ കലർത്തി മഹാവിഷ്ണുവിന് പുരട്ടുക. ഇതുവഴി ധനലാഭം ലഭിക്കും, ഭാഗ്യം ശക്തിപ്പെടും. നിങ്ങളുടെ വിവാഹത്തിന് അവസരമുണ്ടാകും, ദാമ്പത്യ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്നങ്ങൾ നീങ്ങും.  

5 /6

പ്രതിസന്ധികൾ ഒഴിവാക്കാൻ പരമ ഏകാദശിയിൽ ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം   പരമ ഏകാദശി ശനിയാഴ്ചയായതിനാൽ ഈ ദിവസം ഹനുമാൻജിയെ ആരാധിക്കുക. കൂടാതെ വീട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക. ശർക്കര, ചേന, വാഴപ്പഴം എന്നിവ ഭഗവാന് സമർപ്പിക്കുക. അതിനുശേഷം സുന്ദരകാണ്ഡവും ഹനുമാൻ ചാലിസയും ചൊല്ലുക. ഇത് ഹനുമാൻജിയെ സന്തോഷിപ്പിക്കുന്നു. ശനി ദേവിന്‍റെ കൃപയും ലഭിയ്ക്കുന്നു, ഒരു വ്യക്തി പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നു.     

6 /6

സന്തോഷവും സമൃദ്ധിയും കൈവരിക്കുന്നതിന് പരമ ഏകാദശിയിൽ ചെയ്യേണ്ടത് പരമ ഏകാദശി ദിനത്തിൽ തുളസി ചെടി വീടിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് നട്ടുവളർത്തുക. ഇതിനുശേഷം പുലർച്ചെ ഏകാദശിക്ക് ശേഷം തുളസിയെ പൂജിച്ച് വെള്ളം നിവേദിച്ച് പ്രദക്ഷിണം നടത്തുക. വൈകുന്നേരം തുളസിയിൽ നെയ്യ് വിളക്ക് കത്തിക്കുക. ഇത് വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരുന്നു.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola