Shaalin Zoya: ചുവന്ന സാരിയില്‍ സുന്ദരിയായി ശാലിന്‍ സോയ; ചിത്രങ്ങള്‍ കാണാം

ബാലതാരമായി വെള്ളിത്തിരയില്‍ എത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ശാലിന്‍ സോയ. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ശാലിന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

 

Shaalin Zoya latest photos: 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലാണ് ശാലിന്‍ ആദ്യമായി അഭിനയിച്ചത്. പത്തോളം ചിത്രങ്ങളില്‍ ശാലിന്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 

1 /6

കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തിയ മല്ലുസിംഗ് എന്ന ചിത്രത്തിലാണ് ശാലിന്‍ ആദ്യമായി നായികാ പ്രധാന്യമുള്ള വേഷത്തിലെത്തിയത്. 

2 /6

എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന്‍, കര്‍മ്മയോദ്ധ, ഡ്രാമ എന്നീ ചിത്രങ്ങളില്‍ ശാലിന്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.

3 /6

ഇതിനോടകം തന്നെ ആറ് ടിവി സീരിയലുകളിലും മുപ്പതോളം സിനിമകളിലും അഭിനയിക്കാന്‍ ശാലിന് കഴിഞ്ഞു. 

4 /6

അടുത്തിടെ സംവിധായികയായും ശാലിന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 

5 /6

അലക്‌സാണ്ടര്‍ പ്രശാന്ത് നായകനായെത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 

6 /6

സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോര്‍ട്ട് ഫിലിം ശാലിന്‍ സോയ സംവിധാനം ചെയ്തിട്ടുണ്ട്. 

You May Like

Sponsored by Taboola