Manju Warrier: ഹൗ ഓൾഡ് ആ‍ർ യൂ? മഞ്ജു വാര്യരുടെ കിടിലൻ ചിത്രങ്ങൾ കാണാം

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ നിന്ന് ഇടവേള എടുത്ത മഞ്ജു ഇപ്പോൾ വീണ്ടും വെള്ളിത്തിരയിൽ സജീവമായിരിക്കുകയാണ്. 

 

Manju Warrier Photos: തുടർച്ചയായി രണ്ട് തവണ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മഞ്ജു കലാതിലകമായിരുന്നു. പിന്നീട് 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

1 /8

1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ മഞ്ജു ശ്രദ്ധിക്കപ്പെട്ടു. 

2 /8

സല്ലാപത്തിൽ അഭിനയിക്കുമ്പോൾ മഞ്ജുവിൻറെ പ്രായം 18 വയസായിരുന്നു. 

3 /8

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് മഞ്ജു വാര്യർ സ്വന്തമാക്കി.

4 /8

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും മഞ്ജു അർഹയായി. 

5 /8

1998ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതിന് പിന്നാലെ മഞ്ജു വാര്യർ സിനിമയിൽ നിന്ന് വിട്ടുനിന്നു. 

6 /8

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012ൽ പുറത്തിറങ്ങിയ ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തിയത്. 

7 /8

മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. 

8 /8

43-ാം വയസിലും സൌന്ദര്യം അതേപടി നിലനിർത്തുന്ന മഞ്ജു വാര്യർ പഴയ കാലത്തെ അതേ ചുറുചുറുക്കോടെയാണ് അഭിനയിക്കുന്നത്. 

You May Like

Sponsored by Taboola