Secret Home: സീക്രട്ട് ഹോം ചിത്രീകരണം തുടങ്ങി; ശിവദ-ചന്തുനാഥ് വീണ്ടും ഒന്നിക്കുന്നു

ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന സീക്രട്ട് ഹോം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. പൂജ ചടങ്ങുകളോടെയാണ്അ ചിത്രീകരണം തുടങ്ങിയത്. 

1 /7

അഭയകുമാർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒരു ത്രില്ലർ ചിത്രമായിരിക്കും സീക്രട്ട് ഹോം എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.

2 /7

ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട് എന്ന ടാ​ഗ്ലൈനാണ് നൽകിയിരിക്കുന്നത്. വൗവ് സിനിമാസിന്റെ (wow cinemas) ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവർക്ക് പുറമെ അപർണ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

3 /7

അനിൽ കുര്യൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജയ് ഡേവി കാച്ചപ്പിള്ളിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമ്മയാണ്. രാജേഷ് രജേന്ദ്രനാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസർ: ഷിബു ജോബ്. മേക്കപ്പ: മനു മോഹൻ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രശാന്ത് വി മേനോൻ.

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola