Saturn Transit: ശനിയുടെ സംക്രമണം സൃഷ്ടിക്കും ശശ് രാജയോ​ഗം; സമ്പന്നരാകും ഈ രാശിക്കാർ

ശനി ഒരു രാശിചക്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് രണ്ടര വർഷമെടുത്താണ്. നിലവിൽ കുംഭം രാശിയിൽ ശനി വിപരീത ദിശയിൽ സഞ്ചരിക്കുകയാണ്, 

 

ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. രണ്ടര വർഷമെടുത്താണ് ശനി രാശിചക്രം മാറുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിക്കാരെ ഈ മാറ്റം ബാധിക്കുന്നു. 

 

1 /5

കുംഭം രാശിയിൽ വക്ര​ഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. 2023ൽ ശനി കുംഭത്തിൽ സംക്രമിച്ചു. 2025 മാർച്ചിലാണ് ശനിയുടെ അടുത്ത രാശിമാറ്റം. കുംഭം രാശിയിലെ ശനിയുടെ സംക്രമണത്തിലൂടെ ശശ് രാജയോഗ രൂപം കൊള്ളുന്നു. ഏതൊക്കെ രാശിക്കാർക്ക് ഇത് ​ഗുണം ചെയ്യുമെന്ന് നോക്കാം..  

2 /5

മേടം രാശിക്കാർക്ക് ശനിയുടെ ചലനം പ്രയോജനകരമാണ്. നിങ്ങൾക്ക് പല ജോലികളിലും വിജയം ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും അന്തസ്സും വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെ ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. അതേസമയം, ഈ കാലയളവിൽ നിങ്ങൾക്ക് നിരവധി പുതിയ നിക്ഷേപ ഓപ്ഷനുകൾ ലഭിക്കും.  

3 /5

വരുന്ന 239 ദിവസം ശനി ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാരികൾക്ക് ധാരാളം നല്ല നിക്ഷേപകരെ കണ്ടെത്താൻ കഴിയും. പ്രണയ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും, അത് സംസാരിച്ച് പരിഹരിക്കാൻ കഴിയും.   

4 /5

ശനി വരുന്ന 239 ദിവസങ്ങളിൽ തുലാം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola