Samsaptak Yog: ശനി-ചൊവ്വ സംയോജനം ദുരന്തം വര്‍ഷിക്കും, ഈ രാശിക്കാര്‍ക്ക് ഇത് വളരെ മോശം സമയം

Saturn Mars Makes Samsaptak Yog: ഓരോ ഗ്രഹത്തിനും അതിന്‍റെ സംക്രമണത്തിന് ഒരു നിശ്ചിത സമയമുണ്ട്. ഇത്തരത്തില്‍ ഗ്രഹങ്ങൾ നിശ്ചിത സമയത്ത് സംക്രമിക്കുന്നത് എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ  സ്വാധീനിക്കുന്നു. വേദ ജ്യോതിഷം അനുസരിച്ച്, ജൂലൈ 1 ന്, ചൊവ്വ ഗ്രഹം ചിങ്ങത്തിൽ സംക്രമിച്ചു. ഈ സമയത്ത്, ശനി കുംഭത്തിൽ നിലകൊള്ളുന്നതിനാല്‍  രണ്ട് ഗ്രഹങ്ങളുടേയും സംയോജനം വളരെ അശുഭകരമായ ഒരു യോഗമാണ് സൃഷ്ടിക്കുന്നത്

ജൂലൈയിൽ ചൊവ്വ ചിങ്ങം രാശിയിൽ പ്രവേശിച്ചുവെന്നും ആഗസ്റ്റ്‌  18 വരെ ഈ രാശിയിൽ തുടരുമെന്നും നമുക്കറിയാം. ഈ സമയം ചില രാശിക്കാര്‍ക്ക് വളരെ ദോഷകരമായ സമയമാണ്.  ജ്യോതിഷത്തില്‍, ചൊവ്വയെ അഗ്നിയുടെ ഘടകമായി കണക്കാക്കുന്നു. ചൊവ്വ ചിങ്ങത്തിൽ പ്രവേശിക്കുമ്പോൾ ഈ സംയോജനം വളരെ രോഷാകുലമായിരിയ്ക്കും. 

1 /7

ജ്യോതിഷ പ്രകാരം ജൂലൈ മാസത്തില്‍ ചൊവ്വ ചിങ്ങത്തില്‍ പ്രവേശിച്ചു, ശനി കുംഭത്തിൽ മുഖാമുഖം ഇരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സമസപ്തക് യോഗം രൂപപ്പെടുകയാണ്.  ഈ യോഗം പല രാശിക്കാർക്കും ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഈ കാലയളവിൽ ഏത് രാശിക്കാർക്കാണ് കൂടുതല്‍  പ്രശ്നങ്ങൾ നേരിടേണ്ടി വരിക എന്ന് അറിയാം...  

2 /7

കന്നി  രാശി (Virgo Zodiac Sign)  കന്നി രാശിക്കാരുടെ തൊഴിൽ മേഖലയിൽ സമസപ്തക് യോഗത്തിന്‍റെ ഫലം കാണും. ഈ സമയത്ത് ഈ രാശിക്കാരെ ഒരു പ്രത്യേക ഭയം പിടികൂടാം, ഹൃദയാസ്വസ്ഥതകള്‍ വർദ്ധിക്കുകയും ചെയ്യും. സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ ചെലവ് വരും. ഇത് മാത്രമല്ല, അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം വര്‍ദ്ധിക്കാം.  വീട്, വാഹനം എന്നിവയ്ക്കായി ധാരാളം പണം ചിലവാകാന്‍ ഇടയുണ്ട്.  

3 /7

തുലാം രാശി  (Libra Zodiac Sign) ശനിയും ചൊവ്വയും മുഖാമുഖം വരുമ്പോൾ ഈ രാശിക്കാർക്ക് അവരുടെ ജോലിയിൽ ഭാഗ്യം ലഭിക്കും.  സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണം വർദ്ധിക്കും. എന്നാല്‍,  പിതാവിഞ്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും. പിതാവിന് പരിക്കോ ഓപ്പറേഷനോ സംഭവിക്കാം. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. 

4 /7

വൃശ്ചികം രാശി  (Scorpio Zodiac Sign) മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയത്ത് അനുകൂല സാഹചര്യം ഉണ്ടാകും. പ്രവർത്തനശേഷിയിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. പഴയ രോഗങ്ങള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്.  നേത്രസംബന്ധമായ പ്രശ്‌നങ്ങൾ അലട്ടും, ഇതിന് ധാരാളം പണ ചിലവും ഉണ്ടാകാം.  പിതാവിന്‍റെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും.  

5 /7

മകരം രാശി (Capricorn Zodiac Sign) ജ്യോതിഷ പ്രകാരം ഈ സമയത്ത് കുടുംബകാര്യങ്ങളിൽ ചിലവുകൾ വർദ്ധിക്കും. ഈ സമയത്ത് സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പഴയ ശത്രുക്കളും രോഗങ്ങളും ഈ സമയത്ത് വീണ്ടും പ്രത്യക്ഷപ്പെടാം. പിതാവിന്‍റെ ആരോഗ്യനില ശ്രദ്ധിക്കുക,  അത് ആശങ്കാജനകമായ സാഹചര്യത്തിലേയ്ക്ക് നയിക്കാം, 

6 /7

കുംഭം  രാശി (Aquarius Zodiac Sign)    സമസപ്തക് യോഗ അദ്ധ്യാപനവുമായി ബന്ധപ്പെട്ട ആളുകൾക്ക് അനുകൂലമായ ഫലങ്ങൾ നൽകും. പ്രണയ ബന്ധങ്ങളിൽ പുരോഗതി ഉണ്ടാകും. വിവാഹ ജീവിതത്തിനും ഈ സമയം അനുകൂലമാണ്. ഈ സമയത്ത്, ബന്ധങ്ങളിൽ പുരോഗതിയോടൊപ്പം, മധുരവും ദൃശ്യമാകും. പെട്ടെന്ന് ധനലാഭം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകും. ഈ രാശിക്കാർക്ക് പൂർവിക സ്വത്തുക്കളിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കുട്ടികളെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കും.

7 /7

മീനം രാശി    (Pisces Zodiac Sign)  ശനിയും ചൊവ്വയും മുഖാമുഖം നിൽക്കുന്നതിനാൽ മീനരാശിക്കാർക്ക് ജീവിതത്തില്‍ പ്രശ്നങ്ങൾ വര്‍ദ്ധിക്കും. ഈ സമയത്ത് ഹൃദയാസ്വസ്ഥതകള്‍ വർദ്ധിക്കും. സന്തോഷത്തിൽ കുറവുണ്ടാകാം. സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. അമ്മയുടെ ആരോഗ്യം ഉത്കണ്ഠ വർദ്ധിപ്പിക്കും. വീട്, വാഹനം എന്നിവയുടെ കാര്യത്തിൽ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് കൂടുതല്‍ സമ്മര്‍ദ്ദത്തിന് സാധ്യത.  പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കും.    (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola