Saturday Night Movie: പ്രമോഷനുമായി കിറുക്കനും കൂട്ടുകാരും; 'സാറ്റർഡേ നൈറ്റ്' ടീം തിരുവനന്തപുരത്ത്

നിവിൻ പോളി കോന്ദ്ര കഥാപാത്രമായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് സാറ്റർഡേ നൈറ്റ്. അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം വളരെ കളർഫുളും എന്റർടെയ്നിം​ഗും ആയിരിക്കുമെന്ന് സിനിമയുടെ ട്രെയിലറിൽ നിന്നും പോസ്റ്ററുകളിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി താരങ്ങൾ തിരുവനന്തപുരത്ത് എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.

 

1 /8

നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പൻ, മാളവിക തുടങ്ങിയവരാണ് തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയത്തിലെത്തിയത്. ഒരു വിദ്യാർഥി നിവിന് പൂക്കൾ നൽകുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.   

2 /8

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സാറ്റർഡേ നൈറ്റ് നിർമ്മിക്കുന്നത്‌. 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  

3 /8

പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌' എന്നാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും മനസിലാകുന്നത്.  

4 /8

നിവിന്റെ എന്റർടെയ്നിം​ഗ് ആയിട്ടുള്ള മറ്റൊരു കഥാപാത്രത്തെ വീണ്ടും കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.   

5 /8

ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  

6 /8

നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്.   

7 /8

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അസ്‌ലം പുരയിൽ ആണ്.  

8 /8

സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്ക്സ്‌ ബിജോയ് ആണ്. ‌

You May Like

Sponsored by Taboola