Safest Banks: കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിൽ രണ്ട് ബാങ്കുകൾ തകര്‍ന്നതോടെ ഇന്ത്യയിലെ ജനങ്ങളും ബാങ്കുകളെ കുറിച്ച് ആശങ്കയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരും തങ്ങളുടെ പണത്തിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയിലാണ്.
ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് തകര്‍ന്നാല്‍ ഖേദമല്ലാതെ മറ്റൊന്നും ബാക്കിയില്ല എന്നതാണ് വസ്തുത. . അതുകൊണ്ട് ഏതെങ്കിലും ബാങ്കില്‍ പണം നിക്ഷേപത്തിന് മുമ്പ് ആ ബാങ്ക് സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
2023 ന്‍റെ തുടക്കത്തിൽ, ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകൾ (D-SIBs) 2022 എന്ന പേരിൽ ഒരു ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കി. ഈ പട്ടികയിൽ, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കുകൾ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കുന്നു. കൂടാതെ, ഈ പട്ടികയിൽ, നിങ്ങളുടെ പണം ഏത് ബാങ്കിൽ സുരക്ഷിതമാണെന്നും അല്ലെന്നും പറയുന്നു...
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടികയിൽ ഒരു സർക്കാർ ബാങ്കിന്‍റെയും രണ്ട് സ്വകാര്യ ബാങ്കുകളുടെയും പേരുകൾ റിസർവ് ബാങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമേഖലയിൽ നിന്ന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യ മേഖലയില്‍ നിന്ന് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പേരുകളുണ്ട്.
അതായത്, RBI റിപ്പോര്‍ട്ട് അനുസരിച്ച് നിങ്ങളുടെ അക്കൗണ്ട് എസ്ബിഐ (SBI), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് (ICICI Bank)എന്നിവയിലാണെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.
RBI ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഈ ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ റിസർവ് ബാങ്ക് നിരീക്ഷിക്കുന്നു. അടുത്തിടെ നടന്ന വന്‍ സാമ്പത്തിക അഴിമതികള്‍, ബാങ്ക് നല്‍കുന്ന ഏതെങ്കിലും തരത്തിലുള്ള വലിയ ലോണോ അക്കൗണ്ടോ നിരീക്ഷിക്കുന്നു.