മിനി സ്ക്രീനിൽ നിന്ന് വെള്ളിത്തിരയിൽ എത്തി മലയാളികളുടെ മനംകവർന്ന താരമാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
Sadhika Venugopal latest photos: സിനിമയിലെത്തും മുമ്പ് തന്നെ നിരവധി റിയാലിറ്റി ഷോകളുടെ അവതാരകയായി സാധിക എത്താറുണ്ടായിരുന്നു. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ് സാധിക.
2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് ആണ് സാധികയുടെ ആദ്യ സിനിമ.
ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ സാധിക കൂടുതൽ പ്രശസ്തയായി.
സാധിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്.
പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങാറുള്ള താരമാണ് സാധിക.
വിമർശനങ്ങൾക്ക് അതേ നാണയത്തിൽ ബോൾഡായി സാധിക മറുപടി നൽകാറുണ്ട്.