Jio 5G Launch : നാളെ നടക്കുന്ന ജിയോയുടെ വാർഷിക ജനറൽ യോഗത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാം

1 /4

റിലയൻസിന്റെ വാർഷിക ജനറൽ യോഗം നാളെ നടത്താനാണ് തീരുമാനിച്ചരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാൻ യോഗം. യോഗം തൽസമയമായി യൂട്യൂബിലും ട്വിറ്റിറിലും ഫേസ്ബുക്കിലും സംപ്രേഷണം ചെയ്യുന്നതാണ്. ജിയോ 5G ഫോൺ, ബജറ്റ് ലാപ്ടോപ്പുകൾ, ജിയോയുടെ 5G  സേവനം തുടങ്ങിയവയുടെ പ്രഖ്യാപനം നാളെ തന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു

2 /4

നാളെ നടക്കുന്ന ജനറൽ യോഗത്തിൽ ജിയോയുടെ 5G ഫോണിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. വളരെ വില കുറഞ്ഞ 5G ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്ന ഫോണുകളാകും നാളെ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി ജിയോ ഗുഗിളും തമ്മിൽ ചില കാരാറുകളിൽ ഏർപ്പെട്ടിരുന്നു. കൂടാതെ ഗൂഗിളിന്റെ സിഇഒ സുന്ദ പിച്ചായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിയോയുമായി ചേർന്ന് 5G ബജറ്റ് ഫോണുകൾ നിർമിക്കാൻ അമേരിക്കൻ സേർച്ച എഞ്ചിൻ സ്ഥാപനം തയ്യറാകുന്നു എന്ന അറിയിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് 5,000 രൂപയ്ക്ക് 5G ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നതായിരിക്കും ലക്ഷ്യം.

3 /4

ഇക്കാര്യം നേരത്തെ തന്നെ റിപ്പോർട്ടിലുള്ളതാണ്. ജിയോബുക്ക് എന്ന് പേരിൽ ക്വാൾകോമുമായി സഹകരിച്ച് കുറഞ്ഞ വിലയ്ക്ക് ലാപ്പ്ടോപ്പ് നിർമിച്ച് വിപണിയിൽ എത്തിക്കുക എന്നാണ് ലക്ഷ്യം.

4 /4

ഇന്ത്യയിൽ നിലവിലുള്ള എല്ലാ ടെലികോ സ്ഥാപനങ്ങളും 5G സേവനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 5G പരീക്ഷണം നടത്താൻ കേന്ദ്ര വാർത്തവിനമയ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെലികോ വിഭാഗം സേവനദാതക്കൾക്ക് അനുമതി നൽകിയിരുന്നു. ജിയോ തദ്ദേശിയമായിട്ടാണ് 5G സേവനം ഇന്ത്യയിൽ തുടങ്ങാൻ പോകുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ വ്യക്തമായ ചിത്രം നാളെ ജനറൽ യോഗത്തിൽ നിന്ന് വ്യക്തമാകും.

You May Like

Sponsored by Taboola