Ravindra Jadeja: ചെന്നൈയുടെ വിജയശില്പി സർ ജഡേജ -ചിത്രങ്ങൾ

ഐപിഎൽ 2023ൽ ചെന്നൈയുടെ വിജയശില്പിയായി മാറിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. റോക്കി ഭായ് എന്നാണ് സിഎസ്കെയുടെ സോഷ്യൽ മീഡിയ പേജുകളിൽ ജഡേജയ്ക്ക് നൽകിയിരിക്കുന്ന വിശേഷണം. 2 പന്തിൽ 10 റൺസ് ജയിക്കാൻ വേണമെന്നിരിക്കെ ജഡേജയുടെ തകർപ്പൻ ഷോട്ട്സ് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. 

 

1 /6

അവസാന രണ്ട് പന്തിൽ ഒരു സിക്സും ഒരു ഫോറും അടിച്ചു കൊണ്ടാണ് ജഡേജ ചെന്നൈ സൂപ്പർ കിം​ഗ്സിനെ അഞ്ചാം തവണയും കിരീടനേട്ടത്തിലേക്ക് എത്തിച്ചത്.   

2 /6

പല മത്സരങ്ങളിലും ജഡേജ ഔട്ട് ആയി ധോണി ക്രീസിലെത്താൻ പ്രാർത്ഥിച്ചിരുന്ന ആരാധകർ ഇന്നലെ ഏറ്റവും അധികം പ്രാർത്ഥിച്ചിട്ടുണ്ടാവുക ജഡേജ ഔട്ട് ആകരുത് എന്നായിരുന്നിരിക്കും.   

3 /6

മോഹിത് ശര്‍മയെ ആദ്യം ലോംഗ് ഓണിന് മുകളിലൂടെ സിക്സിനും പിന്നാലെ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറിയും പായിച്ചാണ് ജഡേജ ആവേശജയം സ്വന്തമാക്കിയത്.   

4 /6

വിജയിച്ച ശേഷം ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ ജഡേജയെ എടുത്തുയര്‍ത്തിയാണ് എംഎസ് ധോണി സന്തോഷം പ്രകടിപ്പിച്ചത്. ധോണിയെ ഇത്രയും വികാരാധീനനായി മുൻപ് കണ്ടിട്ടില്ല.   

5 /6

സിഎസ്കെ ആരാധകരുടെ സൂപ്പർ ഹീറോ ആണ് ഇപ്പോൾ രവീന്ദ്ര ജഡേജ.  

6 /6

മത്സര ശേഷം ജഡേജ ഭാര്യ റിവാബയെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. ഭാര്യയ്ക്കും മകൾക്കുമൊപ്പം കപ്പുയർത്തി നിൽക്കുന്ന ജഡേജ.  

You May Like

Sponsored by Taboola