Dussehra 2023: ജ്യോതിഷപരമായി ദസറയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത് അതും ഉത്തരേന്ത്യയിൽ. തിന്മയ്ക്കെതിരേ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായിട്ടാണ് ദസറ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ദസറ ഒക്ടോബര്‍ 24 ആയ നാളെയാണ്
Vijayadashami 2023: നാളെ വിജയദശമി ആഘോഷവും രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കുന്നുണ്ട്. ഇത്തവണ ദസറയില്‍ വളരെ അപൂര്‍വമായ ഗ്രഹങ്ങളുടെ സംയോജനമാണ് രൂപപ്പെടുന്നത്.
ഇത്തവണ ദസറയില്‍ വളരെ അപൂര്‍വമായ ഗ്രഹങ്ങളുടെ സംയോജനമാണ് രൂപപ്പെടുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ദസറയുടെ ശുഭ മുഹൂര്‍ത്തത്തില്‍ ശനി അതിന്റെ മൂലതൃകോണ രാശിയായ കുംഭത്തില്‍ ഇരുന്നുകൊണ്ട് ശശ് രാജയോഗത്തിന് രൂപം നല്‍കും.
ഈ ദിവസം ശുഭഗ്രഹങ്ങളായ ചന്ദ്രനും ശുക്രനും മുഖാമുഖമായിരിക്കും. ഇതിലൂടെ ധനയോഗം സൃഷ്ടിക്കും. തുലാം രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് ബുധാദിത്യയോഗവും രൂപപ്പെടും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് ഈ ശുഭ യോഗങ്ങളെല്ലാം സൃഷ്ടിച്ച അത്ഭുത ഫലങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): ഇടവം രാശിക്കാര്‍ക്ക് ഈ ശുഭകരമായ യാദൃശ്ചികതകളുടെ സ്വാധീനം മൂലം അപ്രതീക്ഷിത ധനനേട്ടം ലഭിക്കും. രാജയോഗത്തിന്റെ സ്വാധീനം കാരണം നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. കരിയറില്‍ പുരോഗതിയുണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന അവസരങ്ങള്‍ കൈവരികയും ചെയ്യും. ഓഫീസില്‍ നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സന്താനങ്ങള്‍ക്ക് അവരുടെ കരിയറുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങള്‍ ലഭിച്ചേക്കും. കുടുംബത്തില്‍ വളരെ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ദസറയോടനുബന്ധിച്ച് ഹനുമാന്റെ അമ്പലത്തിൽ പോയി ബൂന്തി ലഡ്ഡു അര്‍പ്പിക്കുന്നതും അവിടെ പ്രസാദം വിതരണം ചെയ്യുന്നതും ജീവിതത്തില്‍ ശുഭഫലങ്ങള്‍ നല്‍കും.
കര്‍ക്കടകം (Cancer): കര്‍ക്കടക രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം മെച്ചപ്പെടും. നിക്ഷേപത്തിന് ഇത് നല്ല സമയമാണ്. ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. ഉത്സാഹം വര്‍ദ്ധിക്കും, കരിയറിലെ പരിചയസമ്പന്നരായ ആളുകളുടെ സഹായത്താല്‍ മുന്നേറാന്‍ ചില അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ഐക്യത്തിന്റെ അന്തരീക്ഷം ഉണ്ടാകും. അവിവാഹിതര്‍ക്ക് ഇത് നല്ല സമയമാണ്. ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന പങ്കാളിയെ നിങ്ങള്‍ കണ്ടെത്തിയേക്കാം. ദസറയില്‍ നിങ്ങളുടെ വീടിന്റെ വടക്ക് ദിശയില്‍ ഒരു ശമി വൃക്ഷം നട്ടുപിടിപ്പിക്കുന്നത് ശുഭമായിരിക്കും.
തുലാം (Libra): ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ തുലാം രാശിക്കാര്‍ക്ക് ഈ സമയം വലിയ സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും, വീട്ടില്‍ പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സ്വര്‍ണം വാങ്ങാനും പുതിയ വാഹനം വാങ്ങാനും അവസരമുണ്ടാകും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അത് ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ദോഷപരിഹാരമായി ദസറയോടനുബന്ധിച്ച് ശ്രീരാമന്റെ വിഗ്രഹത്തില്‍ ജമന്തിപ്പൂ മാല സമര്‍പ്പിക്കുക.
മകരം (Capricorn): ദസറയിലെ ശുഭകരമായ യാദൃശ്ചികത കാരണം മകരം രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരും. നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച വിജയം നേടും. ഇരുമ്പ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ദോഷപരിഹാരമായി ദസറ നാളില്‍ ഹനുമാന് സ്വാമിയുടെ ക്ഷേത്രത്തില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.
കുംഭം (Aquarius): ദസറയില്‍ രൂപംകൊണ്ട ശശ് രാജയോഗം നിങ്ങള്‍ക്ക് പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച വിജയം നൽകും. ജോലിസ്ഥലത്ത് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് വന്നേക്കാം. അതിലെല്ലാം നിങ്ങള്‍ വിജയിക്കും. കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. വളരെക്കാലമായി ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. ദോഷപരിഹാരമായി ദസറ നാളില്‍ വൈകുന്നേരം ഷമി വൃക്ഷത്തിനു ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക.