Rahu Transit 2023: മായാവി ഗ്രഹത്തിന്‍റെ സംക്രമണം, ഈ രാശിക്കാര്‍ ഏറെ സമ്പത്ത് നേടും!!

Rahu Transit 2023: ഗ്രഹ സംക്രമണം ജ്യോതിഷത്തില്‍ ഒരു സാധാരണ പ്രക്രിയയാണ്. എല്ലാ ഗ്രഹങ്ങളും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേയ്ക്ക് നീങ്ങുന്നത്‌ തുടരുന്നു. എന്നാല്‍, ഓരോ  ഗ്രഹങ്ങളുടെയും ഓരോ രാശിയില്‍ തുടരുന്ന സമയം പലതാണ്. ചില ഗ്രഹങ്ങള്‍ ഒരു വര്‍ഷത്തിലധികം ഒരു രാശിയില്‍ തുടരുമ്പോള്‍ ചില ഗ്രഹങ്ങള്‍ വളരെ പെട്ടെന്ന് രാശി മാറുന്നു.

ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശി മാറ്റം മനുഷ്യ രാശിയില്‍ ശുഭ ആശുഭകരമായ കാര്യങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാ ഗ്രങ്ങളുടെയും സംക്രമണം എല്ലായ്പ്പോഴും ശുഭമാകണം എന്നില്ല. 

1 /5

രാഹുവിന്‍റെ  മീനം രാശിയില്‍ സംക്രമിക്കേണ്ട സമയമാണിത്. ജ്യോതിഷം അനുസരിച്ച് രാഹു മീനം രാശിയില്‍ ഏകദേശം ഒന്നര വർഷത്തോളം തുടരും. ഈ മാസം, അതായത് ഒക്‌ടോബർ 30ന് രാഹു മീനംരാശിയിള്‍ സംക്രമിക്കും. മീനരാശിയിലെ രാഹുവിന്‍റെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും.    

2 /5

രാഹു മീനം രാശിയില്‍ സംക്രമിക്കുന്നത് ചില  രാശിക്കാർക്ക് ധൈര്യം നല്‍കും.. ഈ രാശിക്കാരുടെ മനസില്‍ ധനാഭിലാഷം വർദ്ധിക്കുകയും വളരെ വേഗത്തിൽ  പണം സമ്പാദിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യും.  ചില രാശിക്കാര്‍ ഈ കാലയളവില്‍ ഏറെ സമ്പത്ത് കൈവരിക്കും. ഈ സമയത്ത് ചില  രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഏറെ ശക്തമാകും. ഈ കാലയളവില്‍ ചില രാശിക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നല്ലതാണ്...  

3 /5

മകരം രാശി (Capricorn Zodiac Sign)    മീനരാശിയിൽ എത്തിയതിനു ശേഷം മകരം രാശിക്കാർക്ക് ധൈര്യം പകരാൻ രാഹു പ്രവർത്തിക്കും. ഈ സമയത്ത് ഈ  രാശിക്കാര്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാകും. ഈ കാലയളവില്‍ ചെറിയ ബിസിനസ്സ് യാത്രകൾക്ക് സാധ്യതയുണ്ട്.  ഇതുവരെ സാധാരണ രീതിയിലാണ് ബിസിനസ് ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ ബിസിനസ്സിൽ റിസ്ക് എടുത്ത് മുന്നോട്ട് പോകാൻ നിങ്ങൾ തയ്യാറാകും. ഇത് നിങ്ങൾക്ക് വിജയവും നൽകും. റിസ്ക് എടുക്കുന്നതിലൂടെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്ന ആളുകൾ തർക്കത്തിന് സാധ്യതയുള്ളതിനാൽ പങ്കാളികളുമായി വളരെ സ്നേഹത്തോടെ ഇടപെടാന്‍ ശ്രദ്ധിക്കണം. 

4 /5

കുംഭം രാശി (Aquarius Zodiac Sign)  രാഹു സംക്രമണം കുംഭം രാശിക്കാരുടെ മനസ്സിൽ പണം സമ്പാദിക്കാനുള്ള ആഗ്രഹം വർദ്ധിക്കുകയും  ഈ ദിശയിൽ വളരെ വേഗത്തിൽ സജീവമാകുകയും ചെയ്യും. നിങ്ങളുടെ നടപടികള്‍ നല്ല ഫലങ്ങൾ നൽകും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാക്കും. നിങ്ങൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും, പക്ഷേ നിങ്ങൾ ക്ഷമ കാണിക്കുകയാണെങ്കിൽ, ക്രമേണ നിങ്ങൾക്ക് വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയും. നിങ്ങൾക്ക് സമ്പത്തും സ്ഥാനമാനങ്ങളും ലഭിക്കും. സുഖമായി സമയം ചിലവഴിക്കും.

5 /5

മീനം രാശി (Pisces Zodiac Sign)  മീനംരാശിയിലെ രാഹുവിന്‍റെ സംക്രമണം മീനം രാശിക്കാരെ കാര്യമായി സ്വാധീനിക്കാൻ പോകുന്നു. ബിസിനസ്സുകാർക്ക് ഇത് മികച്ച സമയമായിരിക്കും. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കുമെങ്കിലും വൈകാരികത ഇവര്‍ക്ക് ദോഷമാകാം. വിദേശത്ത് താമസിക്കുന്നവരുമായി ഈ രാശിക്കാരുടെ ബന്ധം വർദ്ധിക്കും, വിദേശ കമ്പനികളുടെ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനസ്സ് ആളുകൾക്ക് ലാഭകരമായ സ്ഥാനത്ത് കഴിയും.

You May Like

Sponsored by Taboola