Rahu Transit: രാഹു നക്ഷത്ര സംക്രമണം; അടുത്ത 8 മാസം ഇവർക്ക് അത്യധികം നേട്ടങ്ങൾ

രാഹു നക്ഷത്ര മാറ്റം സംഭവിക്കാൻ പോകുകയാണ്. രാഹുവിൻ്റെ ഈ മാറ്റം മൂലം ചില രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും.

 

നിലവിൽ മീനരാശിയിൽ സഞ്ചരിക്കുന്ന രാഹുവിൻ്റെ ചലനം കാലാകാലങ്ങളിൽ മാറിക്കൊണ്ടേയിരിക്കും. രാഹുവിൻ്റെ രാശിയിലെ മാറ്റം 12 രാശികളേയും ബാധിക്കുന്നു. ഇന്നലെ, ജൂലൈ 8 ന് രാഹു ഉത്തര ഭാദ്രപദ നക്ഷത്രത്തിൽ പ്രവേശിച്ചു. 

 

1 /5

അടുത്ത 8 മാസത്തേക്ക് അതായത് 2025 മാർച്ച് വരെ രാഹു ഈ രാശിയിൽ സഞ്ചരിക്കും. ശനിയുടെ രാശിയിൽ രാഹു സംക്രമിക്കുന്നതിനാൽ ഏതൊക്കെ രാശിക്കാർക്കാണ് നേട്ടമെന്ന് നോക്കാം...  

2 /5

തുലാം - രാഹുവിൻ്റെ സംക്രമണം തുലാം രാശിക്കാർക്ക് ലാഭം നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. കരിയറിൽ പ്രമോഷൻ ലഭിക്കും. ഐശ്വര്യം കൈവരും. ജോലി സംബന്ധമായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.  

3 /5

മകരം - രാഹുവിൻ്റെ സംക്രമണം മകരം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ബിസിനസ് മേഖലയിൽ പുരോ​ഗതിയുണ്ടാകും. ജീവിത പങ്കാളിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.  

4 /5

കുംഭം - രാഹുവിൻ്റെ സംക്രമണം കുംഭം രാശിക്കാർക്ക് ഗുണകരമാണ്. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മെച്ചപ്പെടും. ചെലവും കൂടാനും സാധ്യതയുണ്ട്. ഈ കാലയളവിൽ പുതിയ ജോലികൾ തുടങ്ങുന്നത് ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതവും സന്തോഷകരമാകും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola