Actor Aswin Jose Marriage: 11 വർഷത്തെ പ്രണയം; നടൻ അശ്വിൻ ജോസും ഫേബയും വിവാഹിതരായി - ചിത്രങ്ങൾ

ക്വീന്‍, അനുരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അശ്വിൻ ജോസ്. ഇന്നലെ, മെയ് 17ന് അശ്വിൻ ജോസിന്റെ വിവാഹമായിരുന്നു. അടൂര്‍ സ്വദേശി ഫേബ ജോണ്‍സണ്‍ ആണ് വധു. 

 

1 /7

ഇവരുടേത് പ്രണയവിവാഹമാണ്. 11 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു  

2 /7

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.  

3 /7

നടി ഗൗരി ജി. കിഷന്‍, സംവിധായകന്‍ ജോണി ആന്റണി ഉൾപ്പെടെ നിരവധി സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.   

4 /7

അനുരാഗം എന്ന ചിത്രത്തിലെ നായകവേഷം ചെയ്തത് അശ്വിനായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അശ്വിന്‍ തന്നെയാണ്.  

5 /7

ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയത്.  

6 /7

ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, കുമ്പാരീസ് എന്നീ ചിത്രങ്ങളിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്  

7 /7

'കളര്‍പടം' എന്ന ഹ്രസ്വചിത്രത്തിലും അശ്വിന്‍ ജോസ് ആയിരുന്നു നായകനായെത്തിയത്. 

You May Like

Sponsored by Taboola