Guru Rahu Yuti 2023: രാഹുവും ഗുരുവും കൂടിച്ചേരുമ്പോൾ ശ്രദ്ധിക്കേണ്ട രാശിക്കാർ ഇവരാണ്!

Jupiter Rahu Conjunction:  രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്നതിനെ  യുതി എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംയോഗം ചില രാശിക്കാർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമാകാം. 

Guru Chandaal Yog 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും അല്ലെങ്കിൽ അതിന്റെ ചലനം മാറ്റും. അത് എല്ലാ രാശിയേയും ബാധിക്കും. ഗ്രഹങ്ങളുടെ അധിപനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. 

 

1 /4

Guru Chandaal Yog 2023: വ്യാഴം ഏപ്രിൽ 22 ന് സ്വരാശിയായ  മീനത്തിൽ നിന്നും മേടരാശിയിലേക്ക് പ്രവേശിക്കും. നിഴലായും പാപഗ്രഹമായും കരുതപ്പെടുന്ന രാഹുവും ഈ രാശിയിൽ നേരത്തെയുണ്ട്. ഇവ രണ്ടും കൂടിച്ചേരുന്നതിനാൽ ഗുരു ചണ്ഡാളയോഗം  സൃഷ്ടിക്കും.  അത് ചില രാശിക്കാർക്ക് ദുരിത സമയമാകും.

2 /4

മേടം (Aries): വ്യാഴവും രാഹുവും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് ഗുണകരമാകില്ല. ഏപ്രിൽ 22 ന് ശേഷം രണ്ട് ഗ്രഹങ്ങളും ഈ രാശിയിൽ എത്തും.  ആ സമയം ഇവർക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കണം. നിക്ഷേപത്തിന് ഈ സമയം ഒട്ടും നല്ലതല്ല. ധനനഷ്ടത്തിന് സാധ്യത. ഒരു തരത്തിലുള്ള സംവാദത്തിലും ഏർപ്പെടരുത്.

3 /4

മിഥുനം (Gemini):  വ്യാഴവും രാഹുവും ചേർന്ന് രൂപപ്പെടുന്ന ഗുരു ചണ്ഡാളയോഗം മിഥുന രാശിക്കാർക്ക് പ്രശ്‌നങ്ങളൊഴിയാത്ത സമയമായിരിക്കും. ഈ സമയത്ത് വൻതോതിൽ ധനം നഷ്ടപ്പെടാനും സാധ്യത. ഒന്നിലും നിക്ഷേപിക്കരുത്. പണമിടപാടുകൾ കുറച്ച് സമയത്തേക്ക് ശ്രദ്ധിക്കുക.

4 /4

കർക്കടകം (Cancer):  വ്യാഴവും രാഹുവും കൂടിച്ചേരുന്നത് കർക്കടക രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഈ സമയം ബുദ്ധിമുട്ടേറും. ഓരോ ഘട്ടത്തിലും വലിയ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കേണ്ടി വരും.  ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ശത്രുക്കളെ പ്രത്യേകം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola