പ്രധാനമന്ത്രി നരേന്ദ്ര മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഇന്ന് രാജ്യത്തിന് സമർപ്പിക്കും, ചിത്രങ്ങൾ കാണാം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ നാടിന് സമർപ്പിക്കും.  ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും

1 /8

ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും. ജലൗൺ ജില്ലയിലെ ഒറായി തഹസിൽദാർ കൈതേരി ഗ്രാമത്തിലാണ് പരിപാടി. 

2 /8

14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ നാലുവരി അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്. ഇതിനെ പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും. 

3 /8

28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. 

4 /8

നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്‌സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.

5 /8

എക്സ്പ്രസ് വേയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്.

6 /8

ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതൽ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ എക്‌സ്പ്രസ് വേ വ്യാപിച്ച് കിടക്കുന്നു. 

7 /8

യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔരയ്യ, ഇറ്റാവ എന്നിവയാണ് ആ ഏഴ് ജില്ലകൾ. 

8 /8

ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1,132 കോടി രൂപ ലാഭിച്ച് പണി പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്

You May Like

Sponsored by Taboola