Plant Based Diet: ആസിഡ് റിഫ്ലക്സിനെ പ്രതിരോധിക്കാം; ഈ ഡയറ്റ് ഗുണം ചെയ്യും

സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നത് ദഹനം മികച്ചതാക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.

  • Jul 12, 2024, 17:18 PM IST
1 /5

മഴക്കാലത്ത് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ എന്നിവ കഴിക്കുന്നത് ദഹനം മികച്ചതാക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

2 /5

പച്ച ഇലക്കറികളിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ദഹനം സുഗമമാക്കുന്നതിനും സഹായിക്കുന്നു.

3 /5

ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ദഹനം സുഗമമാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

4 /5

വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന ്ജലാംശം നൽകാൻ സഹായിക്കും. ഇത് ദഹനം മികച്ചതാക്കാനും ആസിഡ് റിഫ്ലക്സ് കുറയ്ക്കാനും സഹായിക്കും.

5 /5

പാൽ ഉത്പന്നങ്ങൾ, മുട്ട, ഇറച്ചി, സീ ഫുഡ്, പ്രൊസസ്ഡ് ഫുഡ്സ്, ചായ, കാപ്പി, അമിതമായി ഉപ്പ് പഞ്ചസാര ഉപയോഗം, സോഡ, മദ്യം എന്നിവ ആസിഡ് റിഫ്ലക്സിന് കാരണമാകും. സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നത് ആസിഡ് റിഫ്ലക്സിനെ പ്രതിരോധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola