ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും ഇത് പടരുന്ന സാഹചര്യങ്ങളെക്കുറച്ചും ജനങ്ങളിൽ അവബോധം വളർത്തേണ്ടത് പ്രധാനമാണ്.
2022ൽ 303 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പെൺകൊതുകുകളാണ് (ഈഡിസ് ഈജിപ്തി) ഡെങ്കിപ്പനി പടർത്തുന്നത്. ശുദ്ധജലത്തിലാണ് ഇവ വളരുന്നത്.
ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ചെടിച്ചട്ടികൾ, വീടുകളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ കൃത്യമായി ശുചിയാക്കണം.
ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക. രോഗലക്ഷണങ്ങളെ കുറിച്ച് അവബോധം വളർത്തുന്നത് രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും.
വ്യക്തികളെ പരിസരശുചിത്വം പാലിക്കാൻ ബോധവത്കരിക്കണം. രോഗം പടരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തണം.
ശുചീകരണ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും വീടുകൾ തോറും ക്യാമ്പയിൻ നടത്തി ആളുകളെ ബോധവത്കരിക്കണം. കൊതുക് പെരുകുന്നത് തടയാനുള്ള മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യണം.