പിസ്ത പോഷകസമ്പുഷ്ടമാണ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പിസ്ത മികച്ചാണ്.
സ്ത്രീകൾ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട നട്സാണ് പിസ്ത.
അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സ്ത്രീകൾ ദൈനംദിന ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തണം.
പിസ്തയിൽ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് നാഡീവ്യവസ്ഥയുടെ ആരോഗ്യം മികച്ചതാക്കുന്നു.
പിസ്തയിലെ ചെമ്പിൻറെ അംശം അണുബാധകളെ ചെറുക്കുന്നു. പിസ്തയ്ക്ക് പ്രീബയോട്ടിക് ഗുണങ്ങളും ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു.
പിസ്തയിൽ ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു.