ഹെംപ് സീഡ് അഥവാ ചണവിത്ത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും.
ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ ഹെംപ് സീഡ് സഹായിക്കുന്നതെങ്ങനെയെന്ന് നോക്കാം.
ഹെംപ് സീഡ് ഓയിലിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ചണ വിത്ത് എണ്ണ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഇത് ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കെതിരെ പ്രവർത്തിക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഹെംപ് സീഡ് ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കുന്നു.
ചണ വിത്ത് എണ്ണ അന്തരീക്ഷ മലിനീകരണം മൂലം ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മ സംരക്ഷണ ഗുണങ്ങൾക്ക് പുറമേ, ഹെംപ് സീഡ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.