Phone Charge ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

Mobile Phone ഇന്ന് എല്ലാവരുടെയും ജിവിതത്തി ഭാഗമാണ് എന്നു തന്നെ പറയാം. 

Mobile Phone ഇന്ന് എല്ലാവരുടെയും ജിവിതത്തി ഭാഗമാണ് എന്നു തന്നെ പറയാം. 
 എന്നാല്‍, മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ചില  ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  ഫോണ്‍ പെട്ടെന്ന് കേടാവുന്നത് ഒഴിവാക്കാം... 

ഇന്നത്തെക്കാലത്ത്  കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സ്മാർട്ട്ഫോൺ  ആസക്തിയോട് (Smartphone Addiction) മല്ലിടുകയാണ്.   lockdown മൂലം വീട്ടില്‍ കഴിയുന്നതിനാല്‍ മൊബൈലിന്‍റെ ഉപയോഗവും കൂടുതലാണ്.  ഇപ്പോൾ, മൂപ്പന്മാർ മുതൽ കൊച്ചുകുട്ടികൾ വരെ അവർ സ്മാർട്ട്ഫോൺ ആസക്തിയോട് മല്ലിടുകയാണ്. കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗണിൽ ആളുകൾ രാവും പകലും ഫോൺ ഉപയോഗിക്കുന്നു. ഇക്കാരണത്താൽ, ഫോൺ ബാറ്ററി ചാര്‍ജ്ജും പെട്ടെന്ന്  തീര്‍ന്നുപോകാറുണ്ട്.  

1 /4

മൊബൈല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.   ബാറ്ററി പൂര്‍ണ്ണമായും  തീർന്നുപോയതിനുശേഷം മാത്രമാണ് ചിലർ ഫോൺ ചാർജ്  (Phone Charging) ചെയ്യുന്നത്. അതേസമയം, ചില ആളുകൾ എപ്പോൾ വേണമെങ്കിലും ഫോൺ ചാർജ്ജുചെയ്യുന്നു. , ഫോൺ ചാർജ് ചെയ്യുന്നതിനുള്ള ശരിയായ മാർഗങ്ങള്‍  (Phone Charging Tips) എന്താണെന്ന് പരിശോധിക്കാം.  

2 /4

Phone Charge ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍  ശ്രദ്ധിക്കേണ്ടതുണ്ട്.  മിക്ക ആളുകളും എല്ലായ്പ്പോഴും ഫോണിന്‍റെ  ബാറ്ററി  100%  ചാർജ്  ചെയ്യാറാണ് പതിവ്.  എന്നാല്‍ ഇത്  ഫോണിന്‍റെ  ബാറ്ററിക്ക് നല്ലതല്ലെന്നാണ്  Technical Experts പറയുന്നത്. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഒരു കാര്യം  പ്രത്യേകം ശ്രദ്ധിക്കണം.  100%  ചാര്‍ജ്ജ് ചെയ്യരുത്.   80 - 90% മാത്രമേ ചാര്‍ജ്ജ്  ചെയ്യാവൂ. ഇക്കാര്യം ശ്രദ്ധിച്ചാല്‍  Phone Battery Life വര്‍ദ്ധിക്കും.

3 /4

ചില ആളുകള്‍ ഉറങ്ങാന്‍ നേരം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കാറുണ്ട്.  ഇങ്ങനെ  ചെയ്യുന്നതിലൂടെ  രാവിലെ ഉണരുമ്പോൾ ഫോണ്‍ 100% ചാര്‍ജ്ജ് ആയിരിയ്ക്കും. എന്നാല്‍,  ഇന്നത്തെ സ്മാർട്ട്‌ഫോണ്‍ പൂർണ്ണമായി ചാർജ്  ആവാന്‍  ഇത്രമാത്രം സമയം  ആവശ്യമില്ല.  കൂടാതെ, ദീര്‍ഘ സമയം ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുന്നത് ബാറ്ററി  എളുപ്പം കേടാവാന്‍ ഇടയാക്കും.  കൂടാതെ, ഇപ്രകാരം ചെയ്യുന്നത് അപകടങ്ങള്‍ക്കും  വഴിയൊരുക്കും.

4 /4

20 %  ചാര്‍ജ്ജ് ഉണ്ടെങ്കിൽ ഫോൺ ചാർജ്ജ് ചെയ്യുന്നത്  ഉചിതമാണ്.  20 മുതൽ 80% വരെ ബാറ്ററി ഉള്ളത്  ഫോണിന് അനുയോജ്യമാണ്.  ഇന്ന് ലഭിക്കുന്ന മിക്ക ഫോണുകള്‍ക്കും  Lithium Battery ആണ് ഉള്ളത്.  തുടർച്ചയായി ചാർജ് ചെയ്യുന്നതിലൂടെ അവയുടെ  ആയുസ് നിലനില്‍ക്കും.  

You May Like

Sponsored by Taboola