Banana: ഇവർ അബദ്ധത്തിൽ പോലും വാഴപ്പഴം കഴിക്കരുത്, ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം

വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ, ചില രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഏതൊക്കെ അസുഖമുള്ളവരാണ് പഴം കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം...

 

1 /5

വൃക്കരോഗം: വൃക്ക തകരാറുള്ളവരും ഡയാലിസിസ് ചെയ്യുന്നവരും പൊട്ടാസ്യം കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. വാഴപ്പഴം ധാരാളം കഴിക്കുന്നത് ഹൈപ്പർകലീമിയയ്ക്ക് കാരണമാകും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.  

2 /5

ഹോർമോൺ അസന്തുലിതാവസ്ഥ: പിസിഒഎസ് പോലുള്ള ഹോർമോൺ പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം ഒഴിവാക്കണം.  

3 /5

അലർജി: ചിലർക്ക് വാഴപ്പഴത്തോട് അലർജിയുണ്ടാകാം.  

4 /5

മൈഗ്രേൻ: വാഴപ്പഴം കഴിച്ചാൽ ചിലർക്ക് മൈഗ്രേൻ അനുഭവപ്പെടാം.  

5 /5

മരുന്നുകൾ: ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും മരുന്ന് കഴിക്കുന്നവർ അതിനൊപ്പം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.  

You May Like

Sponsored by Taboola