ജ്യോതിഷത്തിൽ പറയുന്ന 12 രാശികളും ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഇവ ഒരു വ്യക്തിയുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം അടിസ്ഥാനമാക്കിയാണ് ഒരാളുടെ ജീവിതത്തിലെ ശുഭകരവും അശുഭകരവുമായ കാര്യങ്ങൾ നിർണയിക്കുന്നത്. അത് പോലെ തന്നെ ചില രാശിക്കാർക്ക് സമ്പത്തിന്റെ ദേവനായ കുബേരന്റെ പ്രത്യേക അനുഗ്രഹങ്ങൾ എപ്പോഴുമുണ്ടാകും. ഇവർ ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം
ഇടവം: ശുക്രനാണ് ഈ രാശിയെ ഭരിക്കുന്ന ഗ്രഹം. ഇവർ ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. വിലയേറിയ വസ്തുക്കളോട് ഇവർക്ക് പ്രത്യേക താൽപര്യമുണ്ടാകും. ഇക്കൂട്ടർ ജീവിതത്തിൽ ധാരാളം സമ്പാദിക്കുന്നു. ഇടവം രാശിക്കാർ കഠിനാധ്വാനികളായിരിക്കും. ചെയ്യുന്ന ജോലി ഇവർ കൃത്യമായി പൂർത്തിയാക്കിയിരിക്കും.
മകരം: മകരം രാസിക്കാരും ആഡംബര ജീവിതത്തോട് പ്രിയമുള്ളവരാണ്. നല്ല ജീവിതത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണ് ഇക്കൂട്ടർ. ജോലിയിൽ അർപ്പണബോധമുള്ളവരാണ് മകരം രാശിക്കാർ. തന്റേതായ വ്യക്തിത്വം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണിവർ. ഇക്കൂട്ടർക്ക് ജീവിതത്തിൽ ഒരിക്കലും ഒന്നിനും കുറവുണ്ടാകില്ല.
ചിങ്ങം: ചിങ്ങം രാശിക്കാർ സമൂഹത്തിൽ തങ്ങളുടേതായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. മികച്ച നേതൃപാടവമുള്ളവരാണ് ഈ രാശിക്കാർ. ബുദ്ധിമാന്മാരും കഠിനാധ്വാനികളുമാണ് ചിങ്ങം രാശിക്കാർ. അത് കൊണ്ട് തന്നെ അവർക്ക് ജീവിതത്തിൽ എന്തും നേടാനാകും.